Saphalamee yaathra – N.N Kakkadu സഫലമീ യാത്ര – എന്‍. എന്‍. കക്കാട്‌

1
Spread the love

NN Kakkadu, NN Saphalamee Yaathra, എന്‍. എന്‍. കക്കാട്‌, സഫലമീ യാത്ര, ആര്‍ദ്രമീ ധനുമാസ രാവുകളിലോന്നില്‍ , കാലമിനിയുമുരുളും വിഷു വരും

NN Kakkadu

NN Kakkadu, Saphalamee Yaathra, Vazhi Vettunnavarodu

Spread the love

Saphalamee yaathra Poem By NN Kakkadu 

Saphalamee yaathra – N.N Kakkadu സഫലമീ യാത്ര – എന്‍. എന്‍. കക്കാട്‌

തന്നെ കീഴടക്കിക്കൊണ്ടിരിക്കുന്ന അർബുദത്തിന്റെ പശ്ചാത്തലത്തിൽ പത്നിയോടൊത്ത് ഒരു തിരുവാതിര രാവിനെ വരവേല്ക്കുന്ന കവിയാണ് സഫലമീ യാത്രയിലെ നായകൻ. ദാമ്പത്യത്തിന്റെ പൂർണ്ണതയ്ക്കും ദീർഘകാലനിലനില്പിനും വേണ്ടിയുള്ള വ്രതപരമായ ആഘോഷമെന്ന നിലയിലാണ് തിരുവാതിരയുടെ പ്രശസ്തിയും പ്രസക്തിയും. പത്നിയൊത്ത് 101 വെറ്റില ചവയ്ക്കേണ്ട ഈ ധനുമാസത്തിരുവാതിര നാൾ കവി ആശുപത്രിക്കിടക്കയിലാണ്.

ആര്‍ദ്രമീ ധനുമാസ രാവുകളിലോന്നില്‍
ആതിര വരും പോകുമല്ലേ സഖീ . . .
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ
ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം

വ്രണിതമാം കണ്൦തില് ഇന്ന് നോവിത്തിരി കുറവുണ്ട്
വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്റെ,
പിന്നിലെ അനന്തതയില്‍ അലിയും ഇരുള്‍ നീലിമയില്‍
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി
നിന്നു വിറക്കുമീ ഏകാന്ത താരകളെ
ഇങ്ങൊട്ടു കാണട്ടെ നീ തൊട്ടു നില്‍ക്കൂ

ആതിര വരും നേരം ഒരുമിച്ച് കൈകള്‍ കോര്‍ത്ത്‌
എതിരെല്‍ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നും എന്തെന്നുമാര്‍ക്കറിയാം . . .
എന്ത് , നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ . . .
ചന്തം നിറക്കുകീ ശിഷ്ട ദിനങ്ങളില്‍
മിഴിനീര്‍ ചവര്‍പ്പ് പെടാതീ
മധുപാത്രം അടിയോളം മോന്തുക
നേര്‍ത്ത നിലാവിന്റെ അടിയില്‍ തെളിയുമിരുള്‍ നോക്ക്
ഇരുളിന്റെ മറകളിലെ ഓര്‍മ്മകളെടുക്കുക
ഇവിടെ എന്തോര്‍മ്മകളെന്നോ . . .

നിറുകയിലിരുട്ടെന്തി പാറാവ്‌ നില്‍ക്കുമീ
തെരുവ് വിളക്കുകള്‍ക്കപ്പുറം
പധിതമാം ബോധത്തിനപ്പുറം
ഓര്‍മ്മകള്‍ ഒന്നും ഇല്ലെന്നോ ഒന്നുമില്ലെന്നോ . . .

പല നിറം കാച്ചിയ വളകള്‍ അണിഞ്ഞും അഴിച്ചും
പല മുഖം കൊണ്ട് നാം തമ്മില്‍ എതിരേറ്റും
നൊന്തും പരസ്പരം നോവിച്ചും
പതിറ്റാണ്ടുകള്‍ നീണ്ടോരീ
അറിയാത്ത വഴികളില്‍ എത്ര കൊഴുത്ത
ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍

ഓര്‍മ്മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോര കാഴ്ചകളായി
പിറകിലേക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി
പാതിയിലേറെ കടന്നുവല്ലോ വഴി . . .

ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടി പോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തേക്ക് പാട്ടില്‍
ഏതോ വിജനമാം വഴി വക്കില്‍ നിഴലുകള്‍
നീങ്ങുമൊരു താന്തമാം അന്തിയില്‍
പടവുകളായി കിഴക്കേറെ ഉയര്‍ന്നു പോയി
കടു നീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
വിളയുന്ന മേളങ്ങള്‍ ഉറയുന്ന രാവുകളില്‍
എങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ സഖീ –
എങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ . . .
ഒന്നുമില്ലെന്നോ . . . ഒന്നുമില്ലെന്നോ . . .

ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
പാതിരകള്‍ ഇളകാതെ അറിയാതെ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ
അര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ . . .

ഏതാണ്ടൊരോര്‍മ്മ വരുന്നുവോ
ഓര്‍ത്താലും ഓര്‍ക്കാതിരുന്നാലും
ആതിര എത്തും കടന്നുപോയീ വഴി
നാമീ ജനലിലൂടെതിരെല്‍ക്കും
ഇപ്പഴയോരോര്‍മ്മകള്‍ ഒഴിഞ്ഞ താളം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ മനമിടറാതെ . . .

കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം
നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായി
സൗമ്യരായി എതിരേല്‍ക്കാം

വരിക സഖീ അരികത്തു ചേര്‍ന്ന് നില്‍ക്കൂ . . .
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായി നില്‍ക്കാം
ഹാ സഫലമീ യാത്ര
ഹാ സഫലമീ യാത്ര . . . ! ! !

‘ഒരു ചുമയ്ക്കടിയിടറി വീഴാവുന്ന’ കവിക്ക് ഊന്നുവടിയായി നില്ക്കുന്ന പ്രണയിനിയെയാണ് ആവശ്യം. ‘ വരും കൊല്ലമാരെന്നുമെന്തെന്നു മാർക്കറിയാം’ എന്ന ആ കുലതയാണ് കവിയിൽ മുന്നിട്ടു നിൽക്കുന്നത്.

മരണവുമായുള്ള മുഖാമുഖത്തിന്റെ നിമിഷങ്ങളെ പുകമറയില്ലാതെ, ഒരു ദാർശനികന്റെ സംയമത്തോടെ അവതരിപ്പിക്കുന്നു കവി. 1982 ഡിസംബറിൽ ഈ കവിത ആകാശവാണിയിൽ അവതരിപ്പിക്കുമ്പോൾ കവിയുടെ രോഗാവസ്ഥ വേണ്ടപ്പെട്ടവർ പോലും അറിയുന്ന നിലയിലായിട്ടില്ല. എന്നാൻ 1982ൽ മാതൃഭൂമി ഓണപ്പതിപ്പിൽ അച്ചടിച്ചു വരുമ്പോഴേക്ക് സ്ഥിതി മാറിയിരുന്നു

സഫലമീയാത്ര എന്ന പേരിലുള്ള കവിതാസമാഹാരത്തിലാണ് ഈ കവിത ഉൾപ്പെടുത്തിയിട്ടുള്ളത്.

ആസ്വാദകലോകത്ത് ഏറെ ശ്രദ്ധയാകർഷിച്ച സഫലമീയാത്രയ്ക്ക് പല അവാർഡുകളും ലഭിച്ചിട്ടുണ്ട്.
ഓടക്കുഴൽ അവാർഡ് -1985
കവിതയ്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം -1986.,
വയലാർ അവാർഡ് – 1986 എന്നിവ അവയിൽ പ്രമുഖമാണ്.

English Summary: Saphalamee yaathra (സഫലമീ യാത്ര) is a famous Malayalam poem written by poet N.N Kakkadu.

About NN Kakkadu, Writer of Malayalam Poem Saphalamee yaathra:

Narayanan Nambuthiri Kakkad, often known as N. N. Kakkad, was an Malayalam poet. He was born on July 14, 1927, and died on January 6, 1987. He was a Sanskrit scholar who was also skilled in art and music, and was noted for works such as Saphalmee Yathra, Pathalathinde Muzhakkam, Vazhi Vettunnavarodu, Nanni Thiruvoname Nanni and Changatham. Odakkuzhal Award, Asan Smaraka Kavitha Puraskaram, Kerala Sahitya Akademi Award for Poetry, and Vayalar Award were among his many honors.

Kakkad was also a politician, having started out as a member of the Indian National Congress before switching to the Communist Party of India. He was an office bearer of the All India Radio Staff Association and ran for Malabar District Board elections from Balussery under the Communist banner.

NN Kakkadu Wiki Page

Other Poems of N.N Kakkadu എന്‍. എന്‍. കക്കാടിന്റെ മറ്റു കവിതകൾ

Leave a Reply