Verpaadu – Santhosh Ilappupara വേർപാട് – സന്തോഷ് ഇളപ്പുപാറ
ചൊല്ലുവാനൊന്നുമില്ലിന്നു നിൻവേർപാടിലുള്ളു പിടഞ്ഞിടുമ്പോൾ.അത്രമേൽ ജീവിതചക്രത്തിലൊട്ടി നീ-യെൻ നിഴലായൊപ്പം നടന്നതല്ലേ! തമ്മിൽ പരിഭവമുണ്ടേറെയെങ്കിലുംതമ്മിൽ പിരിഞ്ഞില്ല നമ്മളിന്നോളം.ഒരുകുഞ്ഞു വേദന നിന്നിലോ,യെന്നിലോ,നാലുമിഴി നനച്ചിരുന്നില്ലേയെന്നും. മരണവക്ത്രത്തിന്റെ വേദനപോലെയീവേർപാട് നമ്മളിലിനിന്നു പ്രിയ സഖേ!എങ്കിലും കാലം...