പശ്ചാത്താപം

Paschathapam – Edappally Raghavan Pillai -പശ്ചാത്താപം – ഇടപ്പള്ളി രാഘവൻ പിള്ള

Paschathapam By Edappally Raghavan Pillai പകലവൻ ദഹിച്ചതാം പുകപോലെയുലകിട-മഖിലവുമിരുൾപ്പുതപ്പണിഞ്ഞ നേരംനെടുവീർപ്പു വിടുമൊരു പനിമലരടുത്തായിനിലകൊള്ളുമിളമൊട്ടോടുരയ്ക്കയായീ:അയി, സഖീ! ശിവം: നിനക്കരുളട്ടെയഖിലേശൻ;അവനിയെ വെടിഞ്ഞിവൾ ഗമിക്കയായി,വാടാമലർക്കുലയേറെയിടതിങ്ങിടുന്ന മലർ-വാടികയിങ്കലേക്കാണെന്റെ പ്രയാണമിപ്പോൾ.നിറകതിർ ചിതറുമെൻവഴിയിങ്കൽ നിങ്ങളാരുംകരയലാൽ...