മകൾ – അരുൺ സുവദ
ഇന്നലെ കേട്ടു ഞാൻ ഒരു പെൺകിടാവിന്റെ ഒടുവിലെ തേങ്ങലിൻ നാദംഇന്നലെ കണ്ടു ഞാൻ ഈ പാതയോരത്ത്നിന്നുടൽ കത്തിച്ച ചാരം. കേൾവിയും കാഴ്ച്ചയും ഒന്നു തന്നെ.ദേശവും കാലവും ഒന്നുതന്നെ.അവിടെയും നീ തന്നെ ഇവിടെയും നീ തന്നെആ മധുര ഭാഷവും ഒന്നുതന്നെ.ഒടുവിലാ കാരാഗൃഹങ്ങളിൽ ചിതറിയആ വളപൊട്ടുകളുമൊന്നു തന്നെ. നിന്റെ ബാല്യത്തിന്റെ കണ്ണ് പൊട്ടിച്ചവർനിന്റെ സ്വപ്നത്തിൻ വസന്തം ഞെരിച്ചവർനിൻ ഉടൽപൂവിന്റെ ഇതളുകൾ കൊയ്തവർ ചത്ത ചാരിത്ര്യത്തിൻ ഉടയാട നെയ്തവർ ഒടുവിൽ നിൻ കല്ലറയ്ക്കരികത്തു വന്നിട്ട് വിപ്ലവത്തിൻ മുഴുകാപ്പുകൾ ചാർത്തുന്നു. എവിടെയാണിന്നവർ, സന്യാസം വിൽക്കുന്ന പർണ്ണാശ്രമകൂട്ടിലാണോ. എവിടെയാണിന്നവർ, വേദാന്തമോതുന്ന പള്ളി മേടയ്‌ക്കുള്ളിലാണോ. ഈ മഹാ വിഷലിപ്ത ഭോഗാന്ധകാരത്തിൽനീ വെറും പെണ്ണുടൽ മാത്രം.ഒന്നുമേ അറിയാഞ്ഞ നോവു മാത്രം. നിന്നെ അറിയാനെനിക്കിന്നു നേരമില്ലനിന്നെ ഓർത്തൊന്നു കരയുവാൻ ദുഖമില്ല.നീ വെറും വാർത്തയാണിന്നലത്തെ വാർത്ത വാർത്തതൻ...