Chiraku Vattiya Theevandi Sindhu Gadha

Chiraku Vattiya Theevandi – Sindhu Gadha ചിറകു വറ്റിയ തീവണ്ടി – സിന്ധു ഗാഥ

നേരം തെറ്റിയോടുന്നൊരുചിറകുള്ള തീവണ്ടിചിറകൊടിഞ്ഞയാത്രക്കാർ പലപ്പോഴായികണ്ണുകൾ കോർത്തുകെട്ടിഹൃദയങ്ങൾ ചേർത്തിരുത്തി എങ്കിലോസദാചാരത്തിന്റെ മടുപ്പിക്കുന്നപൊടിക്കാറ്റിനെ ഭയന്ന്വിളറിയ പുറംകാഴ്ചകളിൽസ്വയം നട്ടുവെച്ചവർ കിന്നാരം പറയാനെത്തിയതുന്നാരൻ കിളിജാലകത്തിൽകൊത്തിവിളിച്ചപ്പോൾകണ്ണുകളെ പറിച്ചെടുത്തുപുസ്തകത്താളിൽഒട്ടിച്ചു വെച്ചു കടൽകാക്കകളുടെചിറകൊച്ച ഭയന്ന്കാതുകളെകൈകൾക്കുള്ളിലാക്കിഇറുക്കിപ്പിടിച്ചു കലണ്ടറുകളിലെകറുപ്പും ചുവപ്പുംഅക്ഷരങ്ങൾതീവണ്ടിയേക്കാൾവേഗത്തിലോടുന്നുണ്ട്...