Malayalam Poems of Renji Abhilash

Sindhooramaninja Mounam – Ranji Abhilashസിന്ദൂരമണിഞ്ഞ മൗനം – രഞ്ജി അഭിലാഷ്

കാലമാം നദി കാൽത്തള കെട്ടിയൊഴുകുന്നു.ഇന്നീ ജീവിതസന്ധ്യയിൽസിന്ദൂരമണിഞ്ഞൊരെൻ മൗനത്തിൽ നിന്നോർമ്മകൾകണ്ണീർമഴയായ് പൊഴിയുന്നു. അന്നു നീയാഴക്കടലായിരുന്നുഞാൻ കടൽത്തീരവും…തിരമാലക്കൈകൾനീട്ടി നീയണഞ്ഞു, എന്നരികിലേക്ക്…എന്റെ കണ്ണീർമുത്തുകൾകോരിയെടുക്കുവാൻ…എനിയ്ക്കായ് സാന്ത്വനഗീതം ചൊരിയുവാൻ… നീയംബരമായിരുന്നുഞാനംബുദവും…മിന്നൽപിണരുകൾപ്രഭ ചൊരിയുമ്പോൾ  തൂഹർഷമായെന്നിൽ നീപെയ്തിരുന്നു....