വഴി Vazhi – Abraham Chacko

0
Malayalam Poem Lyrics - Vazhi

Malayalam Poem Lyrics - Vazhi

Spread the love

Email to the writer - Abraham Chacko

വളയുന്ന വഴിയുണ്ടെന്റെ മുന്നിൽ
വളയും തോൾച്ചെരുവിലഗാധമാം ഗർത്തം
കല്ലുകൾ കൂർത്ത കുന്തങ്ങളായ്
പടർപ്പിലെവിടെയും മുൾകിരീടങ്ങൾ
 
അമ്മ, തണുത്ത കുളിരായ് ബാല്യം
അച്ഛൻ, വിതറിയ പൂക്കളായീ വഴി
നേർവഴി പോയീടാൻ സാരോപദേശം
പോർവഴികളല്ലയോ കണ്ണെത്താദൂരം
 
വളയുന്ന വഴിയുണ്ടെന്റെ മുന്നിൽ
വളയും തോൾച്ചെരുവിലഗാധമാം ഗർത്തം
കല്ലുകൾ കൂർത്ത കുന്തങ്ങളായ്
പടർപ്പിലെവിടെയും മുൾകിരീടങ്ങൾ
 
മൃദുപാദങ്ങളിൽ ചോര വാർന്നീടുന്നു
അറിയുന്നു പരുക്കൻ വഴിയുടെ നിസ്സംഗത
ചൂടുകാറ്റിലീ മുഖകാന്തി പോയി
ജീവിതക്കനലിലീ ജീവനുമടങ്ങി

English Summary : This page contains the Malayalam poem ‘Vazhi’ written by Abraham Chacko.

Leave a Reply