അമ്മിഞ്ഞപ്പാൽ അമൃത് – കെജി രേവ ഗംഗ Amijapal Amruthu – KG Reva Ganga

0
Malayalam Poem Lyrics - Love of Mother

Malayalam Poem Lyrics - Love of Mother

Spread the love

Email to the writer - BLOCK PUBLIC HEALTH UNIT

ആയുരാരോഗ്യത്തോടെ കുഞ്ഞ് ജനിക്കുവാൻ
നന്മയുള്ള മക്കളായ് നാടിൻ സമ്പത്തായ് വളരുവാൻ,
അറിവില്ലാത്തവർ അറിവ് നേടണം,
ആരോഗ്യമന്ദിരം മടി കൂടാതെ സന്ദർശിക്കണം.

അമ്മതൻ ആരോഗ്യം കുഞ്ഞിൻ ആരോഗ്യം,
ഗർഭകാലത്തിൽ പോഷകാഹാരം കഴിക്കണം.
കുഞ്ഞു പിറന്നാൽ മുലയൂട്ടൽ, ഭക്ഷണക്രമം അറിയണം,
രണ്ടാമതൊരു കുഞ്ഞ് വേണ്ട കാലയളവുമറിയണം.

വിശുദ്ധ വിജ്ഞാനത്തിനായ് നാം ഏവരും,
സജ്ജനസംഗമത്തിനായ് സംശയമന്യേ,
ആരോഗ്യവകുപ്പിൻ സഹായത്തിനായ് സമീപിക്കാം.

മാതാപിതാക്കളുടെ സ്നേഹസ്പർശത്തിൽ നിന്നുണരുന്നു
പുണ്യ പൈതലിൻ സായൂജ്യം.
ആദ്യാമൃതാകും അമ്മിഞ്ഞപ്പാലാണ് ശിശുവിൻ ശാശ്വതശക്തി.
അമ്മതൻ പാലാഴിപ്പുഞ്ചിരിയാണ് പൂമുഖ പാലൊളി സൗന്ദര്യം.
തായതൻ തങ്കമനസ്സിൽ തൊട്ടൊരു താരാട്ടാണ്
തങ്കക്കുടത്തിൻ സുഖനിദ്ര.

കണ്ണുകൾ കൈമാറും കഥ കുഞ്ഞിനു കരുത്ത്,
കൊഞ്ചൽമൊഴി കാതിനിമ്പം.
ഇടംകൈയ്യാൽ താങ്ങി, തോളോടു ചേർത്ത്,
തൃക്കൈയ്യാൽ തട്ടിയുറക്കും.
അമ്മതൻ ഹൃദയസ്പന്ദനമാണ് ഉണ്ണിതൻ ഹൃദയതാളം.
ദൈവത്തിൻ വരദാനമാണ് മാതാവിൻ മാറിൽ മയങ്ങും സദ്സന്താനം.

“അമ്മിഞ്ഞപ്പാൽ വെറുമൊരു ദ്രാവകമാണോ?”
അല്ല, അതൊരു ജീവിതവരമാണ്,
മാതൃത്വത്തിൻ അമൃതമഴയാകുന്നു.

English Summary: This Malayalam poem is about the deep bond between a mother and her child. It is a loving tribute to mothers and their role in raising a healthy, good child.

The poem shows how a mother’s health and nutrition, starting from pregnancy, are very important for the child’s well-being. It also reminds mothers to seek knowledge and medical advice whenever needed.

It describes a mother’s love through her gentle touch, lullabies, and the gift of breast milk, calling it a blessing and “the nectar of motherhood.” A mother’s heart is shown as a safe place, and her heartbeat as a song that calms the baby. In the end, the child is seen as a precious gift from God.

Leave a Reply