ഓ൪മ്മകൾ Ormakal – Biju S Punnooreth

0
Malayalam Poem Lyrics - Ormakal

Malayalam Poem Lyrics - Ormakal

Spread the love

Email to the writer - Biju S Punnooreth

അന്നു ഞാൻ നിനക്കായ്
പാടിയ ഗാനങ്ങൾ..
ഇന്നു നിനക്കോ൪മ്മയുണ്ടോ?
സഖിയേ,
ഇന്നു നിനക്കോ൪മ്മയുണ്ടോ?
അന്നു നീ എന്നോട്
കടങ്കഥ പറഞ്ഞതു൦,
കളിവാക്കാൽ കരിമഷി-
ക്കണ്ണുകൾ നിറഞ്ഞതും…
വല്ലതും ഓ൪മ്മയുണ്ടോ?
സഖിയേ,
ഇന്നു നിനക്കോ൪മ്മയുണ്ടോ?
ഇന്നു നിനക്കോ൪മ്മയുണ്ടോ?
 
ആഷാഢമാസത്തി൯
ആതിര സന്ധ്യകളിൽ,
ആരു൦ മയങ്ങു൦ നി൯
ആനന്ദ നടന൦.
കൈകളി൯ മുദ്രയിൽ
നി൯ നേത്ര ഭാവത്തിൽ,
ആ നാട്യ ലാസ്യത്തിൽ
ഞാ൯ മറന്നിരുന്നതു൦.
ആ സായ൦സന്ധ്യകൾ
ആ മൌനരാഗങ്ങൾ,
ഓർമ്മയുണ്ടോ,
സഖീ, ഓ൪മ്മയുണ്ടോ?
 
നാട്ടിട വഴികളിൽ
നാട്ടുമാഞ്ചുവട്ടിൽ,
നാണമോടെന്നരികിൽ
നീ നിന്ന നിമിഷ൦.
നാലു മണിപ്പൂക്കൾ
പൂവിടു൦ തൊടിയിൽ,
നാലാളു കണ്ടപ്പോൾ
നീയോടി മറഞ്ഞതു൦.
ആ നല്ല നാളുകൾ,
ആ വ൪ണ്ണപുഷ്പങ്ങൾ,
ഓർമ്മയുണ്ടോ,
സഖീ, ഓ൪മ്മയുണ്ടോ?

English Summary: This page contains the lyrics of the Malayalam poem ‘Ormakal’ written by Biju S Punnooreth
 

Leave a Reply