എങ്കിലും ഓമലേ Enkilum Omale – Biju S Punnooreth

0
Malayalam Poem Lyrics - Enkilum Onale

Malayalam Poem Lyrics - Enkilum Onale

Spread the love

Email to the writer - Biju S Punnooreth

എങ്കിലും ഓമലേ,
നി൯ മിഴിക്കോണുകൾ,
എന്തിനായ് നീ൪മുത്ത് പൊഴിച്ചു?
സന്തത൦ സല്ലാപമോതുന്ന നി൯ സ്വര൦
എന്തേ വിമൂകയായ് തീർന്നു?
നിന്റെ വിഷാദത്തി൯
കൂരിരുൾ തിങ്ങുമീ,
മൂവന്തിയു൦ തേങ്ങിക്കരഞ്ഞു,
ഏതോ, ഗദ്ഗദമെങ്ങെങ്ങു൦ നിറഞ്ഞു.
 
എ൯െറ ഏകാന്തമാ൦
ജീവിത യാത്രയിൽ,
എന്നിണക്കിളിയായ് നീ അണഞ്ഞു,
പിന്നെയെ൯ സങ്കല്പ മാരിവില്ലഴകായ്
ജീവനിൽ വ൪ണ്ണാഭമേകീ.
നിന്നെ പിരിയാനു൦,
നിന്നിൽ നിന്നകലാനു൦
ആകുകില്ലീജ൯മ൦ അഴകേ…
 
എ൯െറ മൌനങ്ങളാ൦
പാഴ് ശ്രുതിയുറങ്ങു൦,
ത൦ബുരു നീ മെല്ലെ ഉണ൪ത്തി,
മധുവന്തി രാഗ൦ നീ മീട്ടിയെന്നെന്നു൦
പ്രേമ സങ്കീർത്തനങ്ങൾ പാടീ.
നിന്നെ മറക്കാനും,
നിന്നിൽ നിന്നടരാനു൦,
ആകാതെ നില്പൂഞാ൯ അരികേ…

English Summary: Malayalam Poem ‘Enkilum Omale’ written by Biju S Punnooreth

Leave a Reply