Alayothungiya – Madhavikutty അലയൊതുങ്ങിയ – മാധവിക്കുട്ടി

1
Spread the love

അലയൊതുങ്ങിയ, മാധവിക്കുട്ടി, Alayothungiya, Madhavikutty, Kamala Surayya

Madhavikutty

Madhavikutty

Spread the love

Alayothungiya By Madhavikutty

അലയൊതുങ്ങിയ കടല്‍ക്കരയില്‍
സന്ധ്യാ പറവകള്‍ മറഞ്ഞ വേളയില്‍
കനത്ത് കഴിഞ്ഞ ഇരുട്ടില്‍ ഏകനായ്
അങ്ങു നില്‍ക്കുമ്പോള്‍..
യുഗത്തില്‍ ഏകസാക്ഷിയായ്
മൌനം വ്രതമാക്കി മാറ്റിയോനേ..

അകലെയകലെ നിന്നൊഴുകി
എന്റെ കണ്ണുനീര്‍ ചോലകള്‍
ആ കാലടികളെ നനയ്ക്കുന്നു..

കാറ്റിളകാത്ത പ്രഭാതത്തിലും
മനസ്സില്‍ കടന്നൊരു മഞ്ഞുതുള്ളി
പനിനീര്‍പ്പൂവിനെ അലട്ടിയട്ടിയലട്ടി
തുള്ളിപ്പിയ്ക്കും അതുപോലെ..

1 thought on “Alayothungiya – Madhavikutty അലയൊതുങ്ങിയ – മാധവിക്കുട്ടി

  1. കടലിനെയും അതിൽ ലയിക്കുന്ന പുഴയെയും കുറിച്ചാണ് മനസിലേക്ക് വരുന്നത് എങ്കിലും. മനസ്സിൽ തന്റെ ദുഃഖങ്ങൾ എല്ലാം ഒളിപ്പിച്ച ഒരു മനുഷ്യന്റെ വേദന കാണാൻ കഴിയുന്നുണ്ട്. അതി മനോഹരം. അഭിനന്ദനങ്ങൾ

Leave a Reply