Malsyam – TP Rajeevan മത്സ്യം – ടിപി രാജീവൻ

0
Spread the love

Malsyam Poem TP Rajeevan, TP Rajeevan, മത്സ്യം എന്ന കവിതയുടെ ആശയം, മത്സ്യം കവിത, Malsyam summary in Malayalam, Malsyam poem summary

TP Rajeevan

Malayalam Poet TP Rajeevan

Spread the love

Malayalam Poem Malysam Written By T. P Rajeevan

മണൽത്തരിയോളം പോന്നൊരു
മത്സ്യം
കടൽത്തരിയോട്
ഒറ്റയ്ക്ക് പൊരുതി നിന്നു.

വെയിലേറ്റങ്ങളുടെ
വൈകുന്നേരങ്ങളിൽ
അവൻ
എല്ലാകൊടികൾക്കും മുകളിൽ
ഒഴുക്കുകൾ ഉൾവലിയുമ്പോൾ
എല്ലാ രഹസ്യങ്ങൾക്കും അടിയിൽ.
വലകണ്ണികൾക്ക്
അവനോളം ചെറുതാകാനായില്ല ;
ചൂണ്ടക്കൊളുത്തുകൾക്ക്
അവനെപ്പോലെ വളയാനും .
വായ്ത്തലകൾക്ക്
അവന്റെ വേഗവും കിട്ടിയില്ല .

അവനെ
പരുന്തിൻ കണ്ണുകൾക്ക്
കോർത്തെടുക്കാനോ
ഉപ്പുവയലുകൾക്ക്
ഉണക്കിയെടുക്കാനോ
ധ്രുവങ്ങൾക്ക്
മരവിപ്പിക്കാനോ കഴിഞ്ഞില്ല

നക്ഷത്രങ്ങളും
അവതാരങ്ങളും
അവന്റെ
തലയ്ക്കോ വാലിനോ മുകളിലൂടെ
കടന്നുപോയി .

അവൻ
ഒരു കഥയിലും പിടികൊടുത്തില്ല
ഒരു കണ്ണാടിയിലും കാഴ്ചയായില്ല
ഒരു ചന്തയിലും നാണം കെട്ടില്ല .

കടലിന്റെ
ഭ്രാന്തുപിടിച്ച രക്തത്തിലൂടെ
ചുട്ടുപഴുത്ത സൂചിപോട്ടുപോലെ
ഓടിക്കൊണ്ടിരുന്നു ;

പിന്നിൽ
തന്നെക്കാൾ വേഗത്തിൽ
കടൽ
ദഹിച്ചു ദഹിച്ചു വരുന്നത്
അറിയാതെ.

English Summary : This Malayalam Poem Malsyam is written By T P Rajeevan. T P Rajeevan, is an Indian novelist and poet originally from Palery who writes in Malayalam and English languages. 

Malsyam summary in Malayalam: ‘Malsyam’ poem is a profound vision of human freedom. Fish exemplifies self-awareness that holds the flag of its own existence up to the sky without faltering in front of any challenges and falling into temptations. And the fish is representative of the resistance of the small, of the small for whom life itself is a constant struggle.

മത്സ്യം എന്ന കവിതയുടെ ആശയം: മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആഴമേറിയ ദര്‍ശനമാണ് ടി.പി. രാജീവന്റെ മത്സ്യം എന്ന കവിതയുടെ ജീവന്‍. ഏതു വെല്ലുവിളികള്‍ക്കും മുന്നില്‍ പതറാതെ, പ്രലോഭനങ്ങളില്‍ വീഴാതെ സ്വന്തം അസ്തിത്വത്തിന്റെ കൊടിയടയാളം വാനോളം ഉയര്‍ത്തിപ്പിടിക്കുന്ന ആത്മബോധമാണ് മത്സ്യം ഉദാഹരിക്കുന്നത്. ഒപ്പം ചെറുതുകളുടെ ചെറുത്തുനില്‍പ്പിന്റെ, ജീവിതം തന്നെ നിരന്തരമായ പോരാട്ടമാവുന്ന ചെറിയവരുടെ പ്രതിനിധിയും ആകുന്നു മത്സ്യം.

About the poet TP Rajeevan:

Indian author and poet TP Rajeevan, who was born in Palery, wrote in both Malayalam and English. “Paleri Manikyam: Oru Pathirakolapathakathinte Katha” and “KTN Kottoor: Ezhuthum Jeevithavum” are two of his well-known books. Vathil, Rashtratamtram, Korithachanal, Vayalkkarayil Ippolillatha, Pranayasatakam, and Dheergakalam are a few poetry anthologies. Purappettu Poya Vakku is a travelogue, and Ate Akasam Ate Bhoomi is an essay collection.

Poems of TP Rajeevan ടിപി രാജീവന്റെ കവിതകൾ

Leave a Reply