Onam Song ‘Onam Vanne’ is written by Bichu Thirumala
ഓണം വന്നേ പൊന്നോണം വന്നേ
മാമലനാട്ടിലെ മാവേലിനാട്ടിലെ
മാലോകര്‍ക്കുത്സവകാലം വന്നേ
മാവേലിനാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ഹിന്ദുവുമില്ല മുസല്‍മാനുമില്ല
അന്നു ഇന്നാട്ടില്‍ ജാതിഭേദങ്ങളില്ല
ഓണം വന്നേ പൊന്നോണം വന്നേ
തെയ്യക തെയ്യക തെയ്യക താ….
ഓണത്തപ്പാ കുടവയറാ ഓണം വന്നാല്‍ എന്തെല്ലാം
ചെറുമുറ്റങ്ങളൊരുക്കി കന്യകള്‍
തിരുവാതിരയാടേണം
തധിനത്തിം തകധിനത്തിം
തിങ്കളും കതിരൊളിയും നല്ല
ഭൃംഗാദി ഝംകാരവും
തങ്കും പൂങ്കാവുതോറും
കിളി ഭംഗിയിലാടിയാടി
പണ്ടുപണ്ടീ കേരളം ഭരിച്ചിരുന്നൊരു തമ്പുരാന്‍
മാവേലിത്തമ്പുരാന്‍
വാമനന്‍ യാചിച്ച മൂന്നടി ഭൂമിദാനം ചെയ്തവന്‍
മാവേലിത്തമ്പുരാന്‍
ഭൂസുരാകൃതി പൂണ്ടു രണ്ടടി കൊണ്ടളന്നു ജഗത്രയം
ക്ഷീണനായ് ബലിതന്‍ ശിരസ്സു നമിച്ചു ഭക്തിപുരസ്സരം
വാമനന്‍ പദമൂന്നി മൌലിയില്‍ ആണ്ടുപോയ് ബലി ഭൂമിയില്‍
ആവണിത്തിരുവോണനാളില്‍ വരുന്നു മാബലി പിന്നെയും
കേരളം വരവേല്‍പ്പു നല്‍കാന്‍ കാത്തുനില്‍ക്കുകയാണിതാ
തൃക്കാക്കര അമ്പലത്തിലെ അത്തപ്പൂവട
തരികിടതികൃതൈ
തൃപ്പൂണിത്തുറ അമ്പലത്തിലെ അത്തച്ചമയം
തരികിട തകൃതൈ
ആറന്മുള വഞ്ചികളി തിരുവമ്പലപ്പുഴ വേലകളി
തരികിട തകൃതൈ
കാട്ടില്‍ക്കിടന്നഞ്ചാറെലികൂടിക്കടലുഴുതു
കാലത്തെ വിത്തിട്ടു വൈകിട്ടടക്കാ കാച്ചു
തോണ്ടിപ്പറിച്ചപ്പോ അരമുറം നിറയെ മാങ്ങാ
തോലുകളഞ്ഞപ്പോ അഞ്ചാറുപറങ്കിക്കപ്പല്‍
കപ്പല്‍ വലിച്ചങ്ങു തലമലമുകളില്‍ക്കെട്ടി
കായംകുളത്തല്ലോ കടുവായും പുലിയും പെറ്റു
ധിന്തിമിത്തിമി തരികിട തകജണു(5)
മണ്ടന്‍ കടുവകള്‍ തൊണ്ടെടു മടലെടു
ജണ്ടന്‍ കരടികള്‍ തടിയെടു വടിയെടു
ധിന്തിമിത്തിമി തരികിട തകജണു
അയ്യയ്യാ തകിടമറീ അയ്യയ്യാ വലതിലടി
വന്നല്ലോ പുലിക്കളി ചീറിയടിച്ചും കടം പിടി
കടംപിടി കടംപിടി…….
Song: Onam Vanne, ഓണം വന്നേ
Category: Onam Songs, ഓണം പാട്ടുകൾ
Lyricist: Bichu Thirumala, ബിച്ചു തിരുമല
Composer: MS Viswanathan, എം എസ് വിശ്വനാഥന്‍
Singers : P Jayachandran, KP Chandramohan, Bichu Thirumala, Ambili Rajasekharan, പി ജയചന്ദ്രൻ, കെപി ചന്ദ്രമോഹൻ, ബിച്ചു തിരുമല, അമ്പിളി രാജശേഖരൻ
Film: Velluvili, വെല്ലുവിളി
English Summary: Onam Vanne is a Onam Song written by Bichu Thirumala and composed by MS Viswanathan
Other songs of Bichu Thirumala ബിച്ചു തിരുമലയുടെ മറ്റു കവിതകൾ
English Lyrics of Onam Song Onam Vanne
Onam vanne ponnonam vanne
Maamalanaattile maaveli naattile
Maalokarkkulsavakaalam vanne
Maveli naadu vaaneedum kaalam
Maanusharellarumonnu pole
Hinduvumilla Musalmaanumilla
Annu innaattil jaathi bhedhangalilla
Onam vanne ponnonam vanne