ഒരു കഞ്ചാവു വില്പനക്കാരന്റെ മകൾ – പുഷ്‌പാകാരൻ കെ.വി.

2
Spread the love

Oru Kanjaavu Vilpanakkarante Makal Pushpakaran KV ഒരു കഞ്ചാവു വില്പനക്കാരന്റെ മകൾ – പുഷ്‌പാകാരൻ കെ.വി. Pushpakaran KV Poems

Oru Kanjavu Vilpanakkarante Makal, Pushpakaran KV

Oru Kanjavu Vilpanakkarante Makal, Pushpakaran KV, Malayalam Poems

Spread the love

രാക്ഷസ കയ്യുകൾ നീണ്ടു,
എന്റെ ഉടലുവരിഞ്ഞു മുറുക്കി.
ശ്വാസം മുട്ടി, കണ്ണുകൾ തള്ളി,
പിടഞ്ഞു കരഞ്ഞു ഞാനും
നിലവിളി കേട്ടോരുറ്റവരാട്ടേ,
മിഴികൾ പൂട്ടിയിരുന്നു.

ഉടലുകലുഴുതു മറിയും നേരം,
രക്തം വാർന്ന കിതപ്പിൻ നാദം
കേളികൾ അങ്ങിനെ പലരും –
പലതും ഉറ്റവരകന്നു പോയി.

ചേതനയറ്റു കിടക്കും നേരം,
നീണ്ടു രാക്ഷസകയ്യുകൾ വീണ്ടും,
പെണ്ണായ് പിറവിയെടുത്തതുകൊണ്ട്
നീതിയെനിക്കില്ലെന്നോ?

****

ടെലിവിഷനിലെ ഹോട്ട് ന്യൂസ് ലിസ്റ്റിൽ നിന്നും,
പത്രത്തിലെ പിൻ താളുകളിൽ നിന്നും
ഞാൻ പതിയെ വിട വാങ്ങും.
കോടതി മുറിയിൽ മുളകു തേച്ച ചോദ്യ ശരങ്ങൾ
എന്നെ ഇനിയും വലിച്ചു കീറും.
കപട രാഷ്ട്രീയക്കാർക്ക് ഇടയ്ക്കിടെ എടുത്തണിയാനൊരു
ഉടുപ്പായി മാത്രം
ഞാൻ പരിണമിക്കും.

ഇന്നലെ വാർത്ത കേട്ട് പ്രക്ഷുബ്ധരായവർ
ഒരു ചായ കോപ്പയുടെ
വശ്യതയിലേക്കു മടങ്ങും.
ഉത്തരമില്ലാത്ത എന്റെ നിലവിളികൾ
നിങ്ങളുടെ പെണ്മക്കളിലൂടെ തിരിച്ചു വരാതിരിക്കട്ടെ.

English Summary: ‘Oru Kanjavu Vilpanakkarante Makal’ is a Malayalam Poem written by Pushpakaran KV

2 thoughts on “ഒരു കഞ്ചാവു വില്പനക്കാരന്റെ മകൾ – പുഷ്‌പാകാരൻ കെ.വി.

  1. Well written, excellent.
    സത്യത്തിൽ ഇത് തന്നെയല്ലേ ഏതൊരു ഇഷ്യൂ വന്നാലും നാട്ടിൽ നടക്കുന്നത്.

Leave a Reply