തടാക ഗീതം – ഒരു അതിജീവന ഗീതം P. KRISHNA KUMAR

0
Spread the love

Malayalam kavitha, P krishnakumar poems, Malayalam famous poems lyrics, poem lyrics with details, new Collection of malayalam poems,

malayalam-kavitha-lyrics

malayalam-kavitha-lyrics

Spread the love

Email to the writer - Krishnakumar Perumbilavil

ഇതു ജലത്താൽ എഴുതിയ
സുന്ദര കാവ്യ ശിൽപം
ഒരു മനോഹര തടാകത്തിൻ
ഉന്മേഷ കാവ്യഗീതം
ഇത് അതിജീവനത്തിൻ
രോമാഞ്ച ഗാഥ

നശ്വര ഭൂമിയിലെ
നശ്വര ജീവനുകളിൽ
അനശ്വര ചിത്രത്തിൻ
രേഖകൾ രചിക്കുന്നു
നമ്മുടെ വിശാല ജല സുന്ദരി

ചുടല കളങ്ങൾ തൻ
ജീവിത വീഥിയിൽ
നടന്നൂ ഞാൻ ഏകനായ്
ദാഹിച്ചവശനായി
കത്തി കരിഞ്ഞ
ജീവനും ജീവിയും.

പുഞ്ചിരി തൂകും അലകൾ
അണിഞ്ഞു നിന്നൂ
തടാക സുന്ദരി
ജീവൻ ത്രസിക്കുന്ന
കാന്ത ശക്തിയിൽ
തരിച്ചു നിന്നൂ ഞാൻ
പിഞ്ചു ബാലനായ്

ജലമറ്റ എന്നെയും
എൻ ഉരുണ്ട ഹൃദയവും
വരവേറ്റു
ഒരു ഉത്സവം പോലെ
ആ തടാക മാധുര്യം

ഇറങ്ങി നിന്നൂ
ആ ഹൃദയ ജലത്തിൽ
ഞാനും
എൻ ഇരട്ട സോദരൻ
ഒറ്റക്കാൽ കൊറ്റിയും

കുളിരും അലയും
തന്ന ജല സ്പര്ശനത്തിൻ
അഗാധ നിർവൃതി
എൻ മനസിൻ
ഒരു ആത്മീയ ജാലകം
തുറന്നു തന്നു

സ്പുട കാഴ്ച യാത്രക്കായി
ഒരുങ്ങി ഞാൻ
വിസ്മയ ചിന്തകൾ
തീർക്കും
ഒരു തീര്ഥയാത്ര

തെളിനീർ എടുത്തു
കൈ കുമ്പിളിൽ
മുഖത്തു പതിപ്പിച്ചു
ആ പുണ്യ തീർത്ഥം
ഒരു കുളിർ തലോടൽ
ഏറ്റുവാങ്ങി

വളർന്നും തളർന്നും
നടന്ന ഞാൻ
ഇരുന്നൂ
തടാക സുന്ദരിതൻ
ഗാനവേദിയാം മടിത്തട്ടിൽ

തടാകണ്ണുകൾ
നിർത്തമാടി
ഓളചുണ്ടുകൾ
രാഗം തീർത്തു
അങ്ങോളം ഇങ്ങോളം
പരന്നു കിടക്കുന്നുവോ
ഹരിത കാർകൂന്തൽ

പച്ച മണ്ണിൽനിന്നും
ജനിച്ചു വളർന്നവൾ
ഒരു അതിജീവജാഥ തൻ
സുവർണ ചിത്രം
എൻ ഹൃദയതാളിൽ
പതിച്ചു നൽകി

ഒരുനാൾ സ്നേഹമകുടമാം
ഈ ധരണി മാതാവ്
സ്വീകരിച്ചൂ
ഒരു സ്നേഹക്ഷതം
തൻ ജീവനിൽ

അന്ന് ജനിച്ചു ഈ തടാകപുത്രി
ഗർത്തത്തിൻ നാമത്തിൽ
ഒരു കൗതുക കാഴ്ചയായി
ഏറെ വത്യസ്തമായ്
തൻ കൂടപ്പിറപ്പായ
സമതലവും കാടും മലയും
നേർ നടുവിൽ
പിന്നെ ചേതനയറ്റ ശരീരവും
മനസ്സുമായ് ജീവിച്ചു
ഈ ധരണിയിൽ

വിശാലഹൃദയൻ
സ്നേഹജല വാഹകൻ
പരാഗവായു വാഹകൻ
നീലമേഘ രക്ഷകൻ
വന്നുവത്രെ സഹായ ഹസ്‌തുവുമായ്

ചെപ്പു നിറച്ചു കാർവർണൻ
ചെപ്പിൽ തുളുമ്പുന്നു
തെളിനീരിൻ കുടങ്ങൽ
ഇത് പ്രേമ കണങ്ങൾ
പ്രിയദമാക്കായ് കരുതിയ
കുളിർ പനിനീർ കണങ്ങൾ

കാർമേഘങ്ങൾ നിറഞ്ഞു വാനിൽ
വർണ്ണജാലം  തീർത്തു മഴവില്ലുകൾ
ഉതിർന്നു വീണു
സ്പടിക ജല മുത്തുകൾ
പുതുമണം വിതറി വരവേറ്റു
മണ്തരി തന്മാത്രകൾ

ജീവ ജലത്താൽ
ത്രസിച്ചു തടാകം
തേടിയെത്തി ജീവ തുടിപ്പുകൾ

പിന്നെ ചെന്താമര കണ്ണുകൾ
തുറന്നു തന്നെ പുണരും
വർണ ശലഭങ്ങൾക്കായ്
ചന്ദ്രലേഖ മന്ദസ്മിതം തീർത്തു
സ്പടിക ജല പരവതാനിയിൽ
വെള്ളപുതച്ചു നീരാടി
തടാക സുന്ദരി

പച്ചപുതപ്പ് വിരിച്ച അടിത്തട്ടിൽ
തളിർത്ത ജീവസ്പന്ദനകൾ
പച്ചയാം മണ്ണിൻ മടിത്തട്ടിൽ
ലാളനയിൽ  മെല്ലെ
കഥകൾ എഴുതി നിന്നൂ

പടർന്നു വളർന്നു തടാകം
സ്നേഹ ജലസ്പർശനമേൽകാൻ
തളരാത്ത മനസ്സിൻ ഉടമകൾ
എങ്കിലും
അതിജീവന സ്പന്ദനങ്ങൾക്കു നടുവിലും
തീച്ചൂളകൾ തിന്നും തീറ്റിയും
മരിച്ചു നടക്കും ചില ജീവൻ നടുവിലായി

വളരട്ടെ ഈ സ്നേഹ സ്പര്ശനം
തളരാതെ ഒടുങ്ങാതെ എന്നാളും
തഴച്ചു വളരട്ടെ തളരാതെ ജീവൻ
നിൻ സ്നേഹ തലോടലിൽ

ഈ അതിജീവന സ്പുരികങ്ങൾ
കൊളുത്തി എൻ ജീവനിൽ
പ്രതീക്ഷതൻ തിരികൾ

സട കുടഞ്ഞെണീച്ചു
എൻ ഉൾവിളി
തീർത്തു അതിജീവന മതിൽ
അത്ഇ ന്നും നിക്കുന്നു
ഉരു ഉറച്ച കോട്ടയായ്
ഊഷ്മള പര സ്നേഹ മുദ്രയായ്

ജീവിത വീഥിയിൽ
തർച്ച തൻ
കാലൊച്ച കേഴ്ക്കുകിൽ
ഒട്ടും മടിക്കാതെ
ചെല്ലുവിന്
തടാക മടിത്തട്ടിൽ
ഒരു ദീർഘനിശ്വാസ സ്വാന്തനത്തിനായ്
മനോഹര തടാകത്തിൻ

കൺ കാത് ഇന്ദ്രിയങ്ങളും
ഹൃദയത്തിൻ മനുഷ്യ തുടിപ്പും
ചെപ്പിൽ നിന്നും പുറത്തെടുകിക്കിൽ
അറിയാം നിങ്ങൾക്കു ഒരു
ഉന്മേഷ കാവ്യഗീതം
അതിജീവനത്തിൻ
മാസ്മര രോമാഞ്ച ഗാഥ.

P. KRISHNA KUMAR
T, Hovy (Pen name)

Leave a Reply