അഭയം നീയേ കണ്ണാ… Vishnu Unnikrishnan

0
Spread the love

Vishu Poems, Poems about Krishna, Malayalam Kavitha Lyrics, vishnu unnikrishnan Poems, Vishu Songs, Vishu kavithakal lyrics,

vishu songs malayalam lyrics

vishu songs malayalam lyrics

Spread the love

Email to the writer - Vishnu Unnikrishnan

എനിക്കായ് എഴുതാത്തവരികൾ പാടുവാൻ
മാനസവീണകൾ ശ്രുതിമീട്ടി

തന്തികളറ്റുഞാനപസ്വരമായ്
അലയുകയായ് മൂകം

ഗോക്കൾ കൊതിക്കും ഗോപാല ഗീത
മൊന്നെനിക്കായ് പാടുമോ കണ്ണാ…
എനിക്കായ് മൂളുമോ കണ്ണാ…

യദുകുലമാകെ മഴയായ്പെയ്യും
ചിന്മയഹരിലയഭാവം

രാധാ ഗോപിക പ്രണയം കവരും
മായാ മാധവ രാഗം

അമ്മയശോധകുമ്മകളാകും
മധുസൂദന മധുമന്ത്രം

പൊന്മുരളികയെ പുണരും നിന്റെ
മൃദുലയ ഗാനം തേടി

പാഴ്സ്വരമായ് ഞാനലിയും മുൻമ്പേ
ആശ്രയമേകൂ ദേവാ … അഭയം നീയേ കണ്ണാ…

നിന്നിഷ്ടവേണുതൻ സ്വരമാല്യത്തിൽ
എന്നെയും കോർത്തീടുമോ
കണ്ണാ … എന്നെയുംചേർത്തീടുമോ…

Vishu Poems, Poems about Krishna, Malayalam Kavitha Lyrics, vishnu unnikrishnan Poems

Leave a Reply