ഞാൻ

0
Spread the love

Malayalam Poem named as ‘Njan’ written by ALLU. Malayalam poem lyrics, Malayalam kavitha, malayalam kavitha portal, Poem collections

Malayalam Poems with Lyrics

Malayalam Poems with Lyrics

Spread the love

Email to the writer - ALLU

നീ കണ്ട ഞാനല്ല ഞാൻ എന്നത്
നീ ഒരിക്കലും അറിയില്ലയെന്നു സത്യം!

പുഴയൊഴുകും പോലങ്ങനെ
അടിത്തട്ടിലൊരു ഞാൻ ഒഴുകിക്കൊണ്ടേയിരിന്നു
അടിയൊഴുക്കുണ്ട്;
ചിന്തകളുടെ ചേറുണ്ട്;
നോവിൻ്റെ കനമുണ്ട്;
മുങ്ങിമരണമടഞ്ഞവരുടെ
കുഞ്ഞോളങ്ങളിൽ ഒഴുകിനടപ്പുണ്ട്
ഞാൻ കണ്ട സ്വപ്‌നങ്ങൾ;
എന്തൊരഴകാണവക്കെല്ലാം;
ഒന്നിച്ചു കണ്ടൊരാ കൊച്ചു സ്വപ്നങ്ങൾ
മരിക്കാതിരിക്കാൻ ഞാൻ;
നീ കണ്ട ഞാനായിടട്ടെ
മുഖപടം മാറ്റി നിന്നെയെതിരേൽക്കാൻ
ഒരുങ്ങി ഞാൻ;
അണയുവാനെന്തേ അമാന്തമിന്നും.

By ALLU, [email protected]

Leave a Reply