Spread the love
Udhaya Ragam By Changampuzha Krishna Pilla
‘അങ്ങോട്ടു നോക്കിയാലെന്തു കാണാം?”ആയിരം പൂച്ചെടി പൂത്തു കാണാം.”പൂച്ചെടിച്ചാര്‍ത്തില്‍നിന്നെന്തു കേള്‍ക്കാം?”പൂങ്കുയില്‍ പാടുന്ന പാട്ടു കേള്‍ക്കാം.”നീലവിണ്ണെത്തിപ്പിടിച്ചു നില്ക്കുംചേലഞ്ചുമോരോരോ കുന്നുകളും;പാറപ്പടര്‍പ്പിലൂടാത്തമോദംപാടിയൊഴുകുന്ന ചോലകളുംപാദപച്ചാര്‍ത്തിലായങ്ങുമിങ്ങുംപാടിപ്പറക്കും പറവകളുംആലോലവായുവില്‍ മന്ദമന്ദ-മാടിക്കുണുങ്ങുന്ന വല്ലികളും;ആനന്ദ, മാനന്ദം!- നാമിരിക്കുംകാനനരംഗമിതെത്ര രമ്യം!- രാഗപരാഗം