Vellapokkam – N. V. Krishna Warrier വെള്ളപ്പൊക്കം – എന്‍.വി.കൃഷ്ണവാരിയര്‍

0
Spread the love

Vellapokkam – N. V. Krishna Warrier വെള്ളപ്പൊക്കം – എന്‍.വി.കൃഷ്ണവാരിയര്‍ poem ജലമേന്തിയോടിക്കിതച്ച മേഘം Jalamendhiyodikithacha megham poem

NV Krishna Warrier

NV Krishna Warrier എന്‍.വി.കൃഷ്ണവാരിയര്‍

Spread the love

This Malayalam Poem Vellapokam Written by N. V. Krishna Warrier

ജലമേന്തിയോടിക്കിതച്ച മേഘം
മലയിൽത്തടഞ്ഞു കമിഴ്ന്നു വീണു
കൊടുമുടിക്കടിയിലേക്കുരുളും കുടത്തിന്റെ
ചടപട ശബ്ദങ്ങൾ കേൾപ്പതില്ലേ?
തണ്ണീർ ചിതറിത്തെറിച്ചതു കാണ്മതില്ലേ
പുഴയിൽ മലവെള്ളം പൊങ്ങി വന്നു;
കരകൾ കവിഞ്ഞു; വയൽ നിറഞ്ഞു
പടിയോളം വന്നെത്തീ, തൊടിയിലും ചെന്നെത്തീ;
ഞൊടിയില് മുറ്റത്തുമോടിയെത്തും, വെള്ള-
മൊടുവിലിറയത്തുമേറിമെത്തും!

ചെറുവഞ്ചി വേഗമിറക്കി വയ്ക്കു;
കുറിയ നയമ്പും തിരഞ്ഞെടുക്കൂ,
തൊടിയീന്നു വയലിലും, വയലിന്നു പുഴയിലും
പുഴയീന്നു കടലിലും പോയരേണം; കയ്യും
തുഴയുമായൊന്നു പൊരുതിടേണം!
കുതിരപോൽ വാശിത്തിമിർപ്പിനോടെ

കുതികൊള്ളുമോടി വയലിലൂടെ
കരിനിറവളനീരിലണിയംകൊണ്ടുഴുതു വൻ-
കുമിള വെൺവിത്ത് വിതച്ചിടും ഞാൻ ; തിര-
കളകൾ നൈമ്പാൽ കൊത്തി നീക്കിടും ഞാൻ

വയലും പുഴയും കടന്നു പോകാം;
കടലിൽക്കടലിൽ പകർന്നു പോകാം;
പഴയകാലത്തു കൊളംബസ്സുപോയപോൽ
പുതിയലോകങ്ങൾ തിരഞ്ഞുപോകാം; നമ്മൾ
പുതുവാനവട്ടങ്ങൾ* തേടിപ്പോകാം

ഉലകിൻ പുലരിയിലിടിക്കൂടി
ഉരുകാത്തവെൺകുളിർ മഞ്ഞുമൂടി
ധ്രുവദീപ്തി തള്ളിക്കളിക്കുന്നതായൊരു
നവലോകമേറെ വടക്കുണ്ട്; മിന്നും
ധ്രുവനതിന്റെ നേരെ മുകളിലത്രെ

അകളങ്കരെസ്കിമോ പിള്ളർ ചെമ്മേ
അവിടെ പ്രതീക്ഷിച്ചിരിച്ചു നമ്മെ
അതിദൂരമാമേതോ ജന്മത്തിൽ, ക്കളികളി
ലവരുറ്റ കൂട്ടുകാരായിരുന്നു; തമ്മിൽ
അകലെയായിട്ടെത്ര നാൾ കഴിഞ്ഞു!

അറുപതു നാഴിക നിന്നു പെം
നറുനിലാവത്തു നാം നൃത്തം ചെയ്യും
ഉരുളറ്റ നായണ്ടിയേറി നീൾക്കുന്തമാർ-
ന്നുരുകാത്ത മഞ്ഞിൽ പുതഞ്ഞുറങ്ങും വെള്ള-
കരടിവേട്ടയ്ക്കു മുതിർന്നിറങ്ങും

തിരകളുറഞ്ഞതിന്റെ കീഴിൽ മേവും
നരയണി”സ്സിൽ മീൻ തിരഞ്ഞുപോകും;
കരളിലെച്ചോര തൻകുഞ്ഞിനെയുട്ടുന്ന
പരമാർഥി പെൻഗ്വിനെപ്പാർത്തു തങ്ങും; മഞ്ഞു-
തറയിൽ മാന്തോലു പുതച്ചുറങ്ങും.

ഉടനെയെൻ വഞ്ചിയിറക്കി വയ്ക്കൂ,
ഞൊടിയിൽ തുഴയുമെടുത്തു നൽകൂ
കൃതിയിൽ പുറപ്പെട്ടു പോകായ്കിൽ മലവെള്ള-
മതിനുടെ പാട്ടിനു പോകുമല്ലോ;യാത്ര-
യതിനോടു കൂടിക്കഴിയുമല്ലോ.

English Summary : This malyalam poem “Vellapokkam” is written by N. V. Krishna Warrier. N. V. Krishna Warrier was an Indian poet, journalist, academician, and political theorist who lived from May 13, 1916 until October 12, 1989. He won the Sahitya Akademi Award for Poetry as well as the Kerala Sahitya Akademi Award for Poetry. In 1986, three years before his death in 1989, the Kerala Sahitya Akademi bestowed upon him its fellowship.

എന്‍.വി.കൃഷ്ണവാരിയരുടെ കൂടുതൽ കവിതകൾ

Leave a Reply