Vegamurangoo – K. Satchidanandan വേഗമുറങ്ങു – സച്ചിദാനന്ദൻ

0
Spread the love

Vegamurangoo – K. Satchidanandan വേഗമുറങ്ങു – സച്ചിദാനന്ദൻ വേഗമുറങ്ങു മകളേ, വെയിൽ vegamurangu makale veyil poem

K. Satchidanandan കെ. സച്ചിദാനനന്ദൻ,

K. Satchidanandan കെ. സച്ചിദാനനന്ദൻ, Sachidanandan

Spread the love

This Malayalam Poem Vegamurangoo Written by K. Satchidanandan

വേഗമുറങ്ങു മകളേ, വെയിൽ
ചായുന്നു കൊന്നപ്പൂപോലെ
അമ്പിളി പൊൻതിടമ്പേന്തും കരിം
കൊമ്പനായ രാത്രി വരുന്നു.
മാനും മുയലും ഉറങ്ങി, കാടും
ആറും കടലുമടങ്ങി
പായലിൽ മീൻ മിഴി പൂട്ടീ, നീല-
ക്കായലിൻ സ്വപ്നമായ് സൂര്യൻ
പക്ഷിയും പാട്ടും മടങ്ങി കൂട്ടിൽ,
അക്ഷരം ഏട്ടിൽ മയങ്ങി.

നീ ഉറങ്ങുമ്പോൾ മകളേ, ലോകം
നീലമയിലിനെപ്പോലെ,
നിൻ മിഴിക്കുള്ളിൽ മകളേ, കല്ലും
പുല്ലും ഏറുന്നു ചിറകിൽ.
നീ മയങ്ങുമ്പോൾ കിനാവിൽ കൊടും-
പോർനിലം പൂക്കളമാകും
അമ്മയില്ലാത്തവർക്കെല്ലാം അപ്പോൾ
അമ്മയായ് ഞാൻ നിലാവാകും.
വറ്റും പുഴയിൽ നീർ പാടും, തളിർ
മുറ്റും ഉണങ്ങിയ കാട്ടിൽ.

വേഗമുറങ്ങു മകളേ, രാവിൻ
പൂമരം പൂത്തുലയുന്നു.
കാറ്റിൻ ചുമലിലെ കാണാച്ചെണ്ട
ചാറ്റൽമഴ തന്നിരമ്പം
വേഗമുറങ്ങു മകളേ, വേഗം
വേഗമുറങ്ങു മലരേ.

English Summary: This malayalam poem Vegamurangoo is written by K. Satchidanandan. K. Satchidanandan is a Malayalam and English poet and critic from India. He is the former Editor of Indian Literature journal and the former Secretary of Sahitya Akademi. He is a bilingual literary critic, playwright, editor, columnist, and translator, as well as a pioneer of modern poetry in Malayalam. He is also a well-known speaker on themes surrounding current Indian literature and a social advocate for secular anti-caste beliefs, supporting causes such as the environment, human rights, and free software. He is the Kerala Literature Festival’s festival director.

സച്ചിദാനന്ദന്റെ കൂടുതൽ കവിതകൾ

Leave a Reply