
Vishnu Narayanan Namboothiri വിഷ്ണു നാരായണൻ നമ്പൂതിരി
Malayalam Poem Vyshnavam Written by Vishnunaarayanan Namboothiri
അവശൻ കക്കാടിന്റെ ദീനശയ്യയിലന്നാൾ അവിടന്നിരിക്കെ ഞാൻ അർഥിച്ചേൻ: "പേരക്കുട്ടി ഇവൾ " ഈശ്വരസത്യ - ജ്ഞാനി സൂഫിയാം താങ്കൾ ഇവളെ നിറുകയിൽ തൊട്ടനുഗ്രഹിച്ചാലും!" കുഴിയാനയി,ലാടിൽ, അണ്ഡകോടിയിൽ സ്നേഹ - പ്പൊരുൾ തേടിന കൈയ്യാൽ താങ്കളെൻ കിടാവിനെ എടുത്തു മടിയിൽച്ചേർ- ത്തിരുത്തി വികൃതിക- ളുരച്ചും കളിചിരി - യുതിർത്തും രണ്ടാം ബാല്യം ഇമ്പമായ് നുണച്ചിരി - ക്കുമ്പോൾ ഞാൻ ചൊന്നേൻ "പൈതൽ മുണ്ടിൻമേലഴുക്കാകാം, കരുതിയിരിക്കുക ." ഉറക്കെച്ചിരിച്ചുകൊ - ണ്ടങ്ങതൻ മറുപടി ; "മിടുക്കത്തിയെൻ മെയ്യിൽ തളിച്ചോളട്ടെ തീർത്ഥം! ഒന്നോടൊന്നു ചേരുമ്പോൾ രണ്ടാകുമെന്നേ ഞായം, ഹിന്ദുവും മുസൽമാനും ആചരിപ്പതീ ദ്വൈതം. ഉണ്മയുണ്മയിൽ ചേർന്നാൽ ഇമ്മിണി വലുതായി- ട്ടൊന്നുളവാകും; താങ്ക- ളോരുമീയദ്വൈതത്താൽ പുഴയും പുഴയും ചേർ - ന്നാനന്ദക്കടലാകും കലയങ്ങത്ൻ കണ്ണിൽ നർമ്മമായ് തിളങ്ങുന്നു. English Summary : This Malayalam Poem Vyshnavam Written by Vishnunaarayanan Namboothiri. Vishnunarayanan Namboothiri was a Malayalam literature scholar and writer from India. Namboothiri is well known for his poetry, although he also contributed to other genres like essays, translations, and children's literature.