Malayalam Poem Lyrics

Malayalam Poem Lyrics

Spread the love

Email to the writer - Jak Anto

Malayalam Poem – Ulnovu – Jaison Antony 

ഇടറുന്ന കാലം ഇടയുന്ന ജീവിതം
ഇരുളുന്നു മാനസം പാഴ് മരുവിൽ
ഓർമ്മകൾ പെയ്തൊരാസായന്തനത്തിൽ
ഉരുകുമെൻ ഹൃദയം ഖേദവാർന്നു

ഒരിക്കലും മിഴികളിൽ
തെളിയാത്ത ഭാവങ്ങൾ
ചിന്തകൾ കോരി നനച്ചിടുന്നു

പ്രതീക്ഷകൾ അകലുന്നു
ആകുലം കൂടുന്നു
ആത്മാർത്ഥ സ്നേഹമേ
നിന്നെ കാത്തിരിപ്പൂ

കത്തുന്ന വെട്ടമായി
ആരുണ്യശോഭയായി
ഇരുളുമെൻ പ്രാണനിൽ ജീവനേകു..

Malayalam Poem Ulnovu written by Jaison Antony

Leave a Reply