ജീവിതം – Jeevitham – Rajitha R
Email to the writer - RAJITHA RAJESH
നിരൊഴുക്കിൽ അലയടിക്കുന്നൊരു
കാറ്റിൻ്റെ താളമാണ് ജീവിതം
നിമിഷങ്ങൾക്കിടയിൽ മോഹങ്ങൾ വിരിഞ്ഞു
വാടിയതു പോലൊരു സ്വപ്ന ഗാനം
മഴത്തിരി പോലെ നനഞ്ഞൊഴുകും
കിനാവുകൾ ചെറു നിലാവായ്
കാറ്റിനൊത്ത് ഓടിയപ്പോൾ
കണ്ണുനീർത്തുള്ളികൾ വീണു മണ്ണിൽ
ധൃതഗതിയിലോടി പോകുമെൻ
ജീവിതയാത്രകൾക്കിടയിലെവിടെയോ
നക്ഷത്രങ്ങൾക്കുള്ളിലെന്നപോൽ മറഞ്ഞു
കിടന്നൊരു പ്രണയത്തിൻ ചെറുവെളിച്ചം
ഉണരുമ്പോൾ ഹൃദയത്തിൽ നിരാഴിയായി
കാണുന്നൊരെൻ ജീവിത പാതകൾ
മുന്നോട്ട് പോകുക പോകുക എവിടെയോ
ഒരു നുറുങ്ങുവെട്ടം പോലെൻ പ്രതിക്ഷകൾ
വഴികളൊക്കെ തിരിഞ്ഞുപോയാലും
ചെരുപ്പ് പൊടിഞ്ഞ് കാൽ മുറിഞ്ഞാലും
മരുഭൂമിയിൽ പൊഴിഞ്ഞു വീഴും
പൂക്കളെ പോലെൻ സ്വപ്നം വിടരട്ടെ
Malayalam Poem Jeevitham written by Rajitha R