Branthalayam – Pradeep Thirpparappu ഭ്രാന്താലയം – പ്രദീപ് തൃപ്പരപ്പ്

0
Spread the love

Branthalayam, Pradeep Thirpparappu, ഭ്രാന്താലയം, പ്രദീപ് തൃപ്പരപ്പ്, Branthalayam Poem Lyrics, Branthalayam Kavitha Malayalam,

Spread the love

Email to the writer - pratheep kumar

നന്മകൾ വറ്റി വരണ്ടകാലം
തിന്മകൾ മുറ്റി വളരുംകാലം
ഒരു ചെറുപുഞ്ചിരി നിൻചൊടിയിൽ  കൊതിപ്പൂ
നനുത്ത കുളിരിൻ്റെ-
യൊരു നോട്ടവുമിന്നു ഞാൻ
നിന്റെ മിഴികളിൽ ചോദിപ്പൂ.!

കപടസഞ്ചാര വാതിലുകളിന്ന്
വഴിക്കണ്ണുമായി തുറന്നിരിപ്പൂ
വിലപേശിയൊരധികാരക്കണ്ണികൾ
മർത്യൻ്റെ അവകാശങ്ങളെ
പെരുവഴി ചമച്ചും ചിരിപ്പൂ!

ഒരു കോടിപുണ്യാത്മാക്കൾ
പിറന്ന മണ്ണിവിടെയുമാണല്ലോ
ഒരു സാമ്രാജ്യത്തെ പടുത്തുയർത്താൻ
ബലികൊടുത്ത മഹാത്മാക്കൾ
ഇവിടെ പിറന്നവരുമാണല്ലോ!

എങ്കിലു മിന്നുമവനിയിൽ
ഒഴുകുന്നു ചോരപ്പുഴകൾ
പകമൂത്ത നിന്റെ കൺകളി-
ലറിവിൻ്റെ ഒരു തിരിവെട്ടവുമിനി
ആരു പകരേണ്ടതുമല്ലോ..

പശിയെടുത്തലയുമൊരു
ചോര വർഗ്ഗത്തെ
കണ്ടിടാതെയിന്നുംനീ
പട്ടുമെത്തവിരിക്കുന്നുവല്ലോ
ചുട്ടകോഴിയുംവീഞ്ഞു-
മുണ്ടാർത്തുചിരിച്ചും
നോട്ടു കെട്ടിനുള്ളിൽനിന്റെ
കാമക്കൊതിയും വട്ടമിട്ടു
പറക്കുന്നുവല്ലോ.

ഇനിയാര് തീർക്കും നിന്റെ
അറംപറ്റിയോരനീതിക്കുമേൽ
നീതി ന്യായ വ്യവസ്ഥകൾ
ആരു ഭരിക്കേണ്ടതുമിനി
നേരിന്റെ മേൽക്കോയ്മ വാഴ്ച്ചകൾ.

അന്യനവർ നമ്മേ  കളിപറഞ്ഞു ചിരിപ്പൂ
ഇതു ഭ്രാന്താലയം,ഇതുവെറും ഭ്രാന്താലയം.!

English Summary: Malayalam Poem Branthalayam written by Pradeep Thirpparappu

Leave a Reply