ചെറു ചുവടുകൾ Leeya Sara Johnson

1
Spread the love

Cheru-chuvadukal, Malayalam Kavitha, Malayalam Poem Lyrics, kavitha varikal, cheru chuvadukal kavitha varikal, ചെറു-ചുവടുകൾ

Spread the love

Email to the writer - lee

പുഴുവായിയെത്രനാൾ ജീവിച്ച
ശേഷമീ ചിറകുമുളച്ചതെനിക്ക്,
എത്രനാൾ പൊടിതിന്നിഴഞ്ഞിട്ടിതാ
ഞാൻ പറക്കുന്നു ശലഭമായ് വാനിൽ.

ഒരു ചെറു വിത്തായ് കുഴിച്ചിടപ്പെട്ടു ഞാൻ
വിരിക്കുന്നുയിന്നീത്തണൽപന്തലും
താഴത്തുനിന്നിതാ പൊട്ടിമുളച്ചു
യിന്നുയരെ നിൽക്കുന്നു വൻമരമായ്

ചെറുചെറു തുള്ളികളെത്ര ചേർന്നിട്ടു ഞാൻ
ഒരു ചെറു പുഴയായി മാറി
എത്രയോ പുഴകളൊന്നായിട്ടു മാറീ,
അന്തമിലലാത്തോരാഴിയായി.

ഏകുന്നിതെല്ലാമേക  സന്ദേശം;
ഉള്ളിൽ പതിക്കേണ്ട സത്യം.
‘ചെറുചുവടു വയ്പ്പുകളിലൂടെ വളരുക
ഉയരങ്ങളോ നീയൊതുക്കുക കൈയിൽ.

English Summary: Lyrics of Malayalam Poem Cheru Chuvadukal written by Leeya Sara Johnson

1 thought on “ചെറു ചുവടുകൾ Leeya Sara Johnson

Leave a Reply