Hiroshimayude Orma Sachidanandan ഹിരോഷിമയുടെ ഓർമ്മ – കെ സച്ചിദാനന്ദൻ

0
Spread the love

Hiroshimayude Orma K Sachidanandan ഹിരോഷിമയുടെ ഓർമ്മ കെ സച്ചിദാനന്ദൻ, Malayalam poet sachidanandan kavithakal PDF list സച്ചിദാനന്ദന്റെ കവിതകൾ

K. Satchidanandan കെ. സച്ചിദാനനന്ദൻ,

K. Satchidanandan കെ. സച്ചിദാനനന്ദൻ, Sachidanandan

Spread the love

(ഹിരോഷിമ ദിനം, 1991: പെരിങ്ങോമിലെ ജനങ്ങൾക്ക് )

Hiroshimayude Orma is a Malayalam poem written by K. Sachidanandan.

ഞങ്ങൾ പുല്ലുകൾ,
കൊടുംകാറ്റിനും ഒടിക്കാനാകാത്തവർ,
ഭൂകംപങ്ങളെയും വിപ്ളവങ്ങളെയും
മുയലുകളെയും അതിജീവിച്ചവർ
മഹാപാതകങ്ങളുടെ മൂകസാക്ഷികൾ,
ഞങ്ങൾ പറയുന്നു:
ഇനിയും ഇതാവർത്തിച്ചുകൂടാ.

1

ഞങ്ങളോർക്കുന്നു ഹിരോഷിമാ:
കോടി സൂര്യൻമാരുടെ പ്രകാശവുമായി
മരണം പൂത്തിറങ്ങി.
പിന്നെ, കരി, ചാമ്പൽ,
തലയോടുകളുടെ ഉദ്യാനം.
മുലപ്പാലും രക്തവും ഇറ്റുവീണ
കരിഞ്ഞ കിമോണകൾ
പൊള്ളുന്ന ഹൃദയവുമായി
വീടിൻെറ കുളിരു തേടി ഇഴഞ്ഞെത്തി
പടിയിൽ പിടഞ്ഞുവീണ കുട്ടികളുടെ
കുഞ്ഞിചെരുപ്പുകൾ, ഭയംകൊണ്ട്
സ്കൂൾസഞ്ചികളിൽ നിന്ന് എടുത്തു ചാടി
തറയിൽ വീണുരുകിപ്പോയ പാവക്കുട്ടികൾ,
നിലച്ച യന്ത്രങ്ങളിലൊട്ടിപ്പിടിച്ചുപോയ,
അപ്പവും വസ്ത്രവും നെയ്ത വിരലുകൾ,
മരിച്ച പാട്ടുകളുടെ തൊപ്പികൾ
മരിച്ച നൃത്തങ്ങളുടെ ഞൊറിപ്പാവാടകൾ
ഉരുകിപ്പോയ പ്രണയങ്ങൾ,
കത്തുന്ന ഓഗസ്ററിൻെറ ധവളതാപത്തിൽ
ഉരുകിപ്പോയ ചെറിപ്പൂക്കൾ
ഉരുകിയ കണ്ണുകൾ
ഉരുകിയ ഘടികാരങ്ങളിൽ
ഉരുകി നിലച്ച കാലം,
ഉരുകിപ്പോയ സ്ലേററുകളിൽ
ഉരുകിയൊലിച്ച ഭാഷ.

2

ഞങ്ങൾ പുല്ലുകൾ,
ഭൂമിയെ ശൂന്യാകാശത്തിലെ
കറങ്ങുന്ന മരതകം ആക്കുന്നവർ
കളിക്കുന്ന കുഞ്ഞുങ്ങൾക്കും അടരുന്ന
പൂവുകൾക്കും കാൽ നോവാതെ കാക്കുന്നവർ
മരിക്കുന്നവരുടെ തലയോട്ടിയിൽ
മധുരങ്ങൾ പച്ച കുത്തുന്നവർ
ഞങ്ങൾ പറയുന്നു:
ഇനിയും ഇതാവർത്തിച്ചുകൂടാ.

ഞങ്ങളോർക്കുന്നു ചെർണോബിൽ:

കത്തിയേറുകാരനെ പോലെ
രക്തവും പുരണ്ടല്ലാ മരണം വന്നത്
കാളപ്പോര്കാരനെ പോലെ
ഇറുകിയ കാലുറയും ചുവന്ന തൂവാലയും ആയല്ല.
ഭൂമിക്കു ജന്മം നൽകിയ
ആദ്യത്തെ പൊട്ടിത്തെറിപോലെ
ഉത്സവങ്ങൾ നിറഞ്ഞ ഏപ്രിലിലെ
വേനൽപാതിരയിൽ
രാപ്പാടികളുടെ തൊണ്ടകളെയും
ജിപ്സികളുടെ കാലുകളെയും
നിശ്ചലമാക്കി കൊണ്ട് വീണ്ടും
ഹിരോഷിമയുടെ തിക്തസൂര്യൻ വന്നിറങ്ങി
വസന്തത്തിൽ നിന്ന് വേനലിലേക്ക്
ഇഴഞ്ഞു പടരുന്ന ചൂടിന്റെ അദൃശ്യസർപ്പങ്ങൾ,
ആട്ടിൻപറ്റങ്ങളുടെ കുടമണികളിലേക്കും
കാക്കകളുടെ “ക്രാ ക്രാ” യിലേക്കും
പൂച്ചകളുടെ “മ്യാവു” യിലേക്കും
ഇഴഞ്ഞിഴഞ്ഞു കയറുന്ന വിഷദീപ്തി
വീർപ്പിക്കുന്ന ബലൂണിലേക്ക്
ശ്വാസത്തോടൊപ്പം പാഞ്ഞു
കയറിപ്പോകുന്ന പ്രാണൻ
ദാഹിക്കുന്ന ഉണ്ണികളെ ഏറ്റി
എങ്ങോട്ടും നയിക്കാത്ത വഴികളിലൂടെ
ഓടുന്ന അമ്മമാർ,,
വ്യർഥ പ്രാർത്ഥനകൾ പോലെ
വെള്ളക്കിടക്കകളിൽ പിറന്നു വീഴുന്ന ചാപിള്ളകൾ,
മരണം ഒഴുകുന്ന പാൽ കുപ്പികൾ
ചോര കുടിക്കുന്ന തക്കാളി തോട്ടങ്ങൾ
സുവർണ്ണ ഖട്ഗങ്ങളോങ്ങിനിൽക്കുന്ന
ഗോതമ്പു വയലുകൾ.
മരിച്ച കിളികൾ പൊഴിയുന്ന മുരടിച്ച മരങ്ങൾ
കയ്പ്പു നിറഞ്ഞ തേൻ, കറുത്ത പൂമ്പൊടി,
കറുത്ത മഞ്ഞ്,
കൊല്ലുന്ന മഴ, കൊല്ലുന്ന വായു,
കൊല്ലുന്ന, കൊല്ലുന്ന, നിലാവ്.

3

ഞങ്ങൾ പുല്ലുകൾ,
ഞങ്ങൾ അണു വർഷത്തിന്റെ പുള്ളികൾ വീണ
സ്വപ്നത്തിന്റെ പച്ചക്കൊടികൾ
അടർക്കളങ്ങളുടെ മരുഭൂമികളിലും
ജീവൻറെ ആർദ്രത വഹിക്കുന്നവർ
രാത്രിയുടെ കുളമ്പടികളിൽ
ഞെരിഞ്ഞമരാൻ അല്ല ഞങ്ങൾ വളർന്നത്
അത് കേൾക്കൂ ഞങ്ങളുടെ ഹരിത സന്ദേശം:

ഉണ്ണികളെയൂട്ടാൻ
താരാട്ടുകളും വെള്ളരിവള്ളികളും
ഈ മണ്ണിൽ നട്ടുപടർത്തിയ അമ്മമാരെ,
ശാന്തിയുടെ പുത്തൻ ഉദയത്തിനു
നാവേറുപാടുന്ന പുള്ളുവക്കുടം
സാക്ഷിയാക്കി ഉണരൂ,
ആണവ ഗ്രഹണത്തിൽ നിന്നു കാക്കൂ,
കുറുന്തോട്ടിയുടെ വേരുകളുള്ള
നിങ്ങളുടെ വാത്സല്യത്തിൻറെ
അമൃത ചന്ദ്രനെ.
മുണ്ടകൻ വയലുകളിലും
പേരക്കിടാങ്ങളുടെ കിനാക്കളിലും
ഭാവിയുടെ സ്വർണ്ണം വിളയിക്കുന്ന
ധീരരായ കർഷകരെ,
തെയ്യക്കോലങ്ങിൽ വന്നുദിക്കുന്ന
കാരണവന്മാരുടെ കണ്ണീരിനെ
സാക്ഷിയാക്കി ഉയരൂ,
വിഷമരണത്തിൽനിന്ന് കാക്കൂ,
കമുകിൻപൂക്കുലയുടെ മണമുള്ള
നിങ്ങളുടെ കർമ്മത്തിൻറെ
അക്ഷയ സൂര്യനെ.
പറയൻറെ ചെണ്ടയിലും പാവങ്ങളുടെ
ഹൃദയത്തിലും ഒരിക്കൽ കൂടി
സമൃദ്ധജീവൻറെ ത്രിപുട മുഴങ്ങും വരെ,
ഇടയൻറെ പുല്ലാങ്കുഴലും ഇടവത്തിൻറെ
കാർമുകിലും പെയ്യുന്ന അമൃതവർഷിണിയിൽ
ഈ ഭൂമി ഒരിക്കൽ കൂടി തളിരിടും വരെ.

Book: Kavi Budhan, K Satchidanandan

English Summary: ‘Hiroshimayude Orma’ or ‘Heroshima Remmbered’ is a renowned Malayalam poem by poet K. Satchidanandan

Other Poems of Sachidanandan സച്ചിദാനന്ദന്റെ മറ്റു കവിതകൾ

About K. Satchidanandan (28 May 1946 -)
Major Indian poet and critic K. Satchidanandan writes in both Malayalam and English. Satchidanandan has made a name for himself as a scholar, editor, writer, and translator.

He was born in central Kerala, served as the executive head of the Sahitya Akademi for ten years (1996-2006), and was a professor of English and editor of Indian Literature, the academy’s periodical. In addition to numerous choices, he is the author of 23 volumes of poetry, 16 collections of poetry translations, 21 collections of essays on literature, language, and society, three of which are in English, four plays, and three travelogues.

In 17 languages, including Tamil, Hindi, Bengali, English, Arabic, French, German, and Italian, he has 25 volumes of his poems available in translation. Through translations and studies, he has also made a lot of Black, Latin American, and Indian poetry available to Malayalam readers. These poets include Garcia Lorca, Alexander Block, Voznesensky, Pablo Neruda, Cesar Vallejo, Bertolt Brecht, Paul Celan, Zbignew Herbert, Eugenio Montale, Giuseppe Ungaretti, Mahmoud Darwish, and Yehuda Amichai. He has written and lectured while travelling worldwide.

Leave a Reply