Kavithayod – T. Ubaid കവിതയോട് – ടി . ഉബൈദ്

0
Spread the love

Kavithayod – T. Ubaid കവിതയോട് – ടി . ഉബൈദ് He has written and translated several publications, including Quran Bodhanam, a Quran commentary.

Kavithayod T, Ubaid കവിതയോട് - ടി . ഉബൈദ്

Kavithayod T, Ubaid കവിതയോട് - ടി . ഉബൈദ്

Spread the love

Malayalam Poem Kavithayod Written by T. Ubaid

എന്തിനു താമസിപ്പതാംബികെ, നിന്നുണ്ണിയാ-
മെൻ മുന്നിലണയുവാ?നെങ്ങു നീ മറഞ്ഞിതോ?
എത്രനാളമ്മേ, നിന്നെത്തിരഞ്ഞുംക്കൊണ്ടീവിധം
ഹൃത്തടം കരിഞ്ഞു ഞാൻ കേണുകേണലയേണ്ടു?

പൂർവാശയാറ്റുനോറ്റു സമ്പാദിച്ചൊരു തങ്ക-
പൂങ്കുമാരനെയങ്ങു പൊൽച്ചാറിൽ മുക്കി മുക്കി
നീരാട്ടി മടിത്തട്ടിൽക്കിടത്തിത്താലോലിക്കും-
നേരത്തു നിന്നെത്തേടിയങ്ങു ഞാൻ നടക്കവേ
ആ മണിമുറ്റത്തു നിൻ സ്മിതത്തൂവൊളിയന്യേ

യാതൊന്നും കണ്ടീടാതെ മടങ്ങി നിരാശനായ്‌
പശ്ചിമതടാകത്തിലിറങ്ങി സ്നാനം ചെയ്തു
പൊൽച്ചെമ്പട്ടുടുത്തർക്കദീപവും കൈയ്യിലേന്തി
പ്രാർത്ഥനക്കായിച്ചെല്ലും സന്ധ്യയാം പെൺകൊടിതൻ
പൂവനത്തിലുമമ്മേ, നിന്നെ ഞാൻ തിരഞ്ഞിതേ.

താവകപ്പൂഞ്ചേലതൻ സൗവർണരുചിയല്ലാ-
താവഴിക്കൊന്നും കണ്ടീലാഹന്ത! ദൗർഭാഗ്യമേ
സാധുവാം കൃഷകന്നു നൽകുവാൻ പ്രകൃത്യംബ
സാമോദം സംഭരിച്ച രത്നങ്ങൾ നിറച്ചതാം

ഇരുമ്പുപെട്ടികളും പത്തായങ്ങളുമേറ്റം
നിറച്ചുവച്ചീടിന വിൺതട്ടിൽ മുകളിലും
ഞാനനഞ്ഞെങ്ങും തേടി,-വാർമഴവില്ലാകും നിൻ
മാണിക്യമാലയും പൊൻമിന്നൽകൊഞ്ചിയും കണ്ടേൻ.

സുപ്രഭാതത്തിങ്കലെക്കോകിലഗാനങ്ങളിൽ
കേൾപ്പൂ ഞാൻ നിൻ താരാട്ടിൻതേനൊലിസംഗീതങ്ങൾ
ത്വൽക്കാരമൃദുഘോഷം മാറ്റൊലിക്കൊള്ളുന്നിതേ
നൽക്കുളിർപ്പൂഞ്ചോലതൻ ലോലകല്ലോലങ്ങളിൽ;

നിൻപാദപത്മത്തിന്റെ പാടുകൾ കണ്ടീടുന്നു
ചെമ്പനീർപുഷ്പങ്ങളിൽ സുന്ദരം സമ്മോഹനം;
എന്നാലുമമ്മേ, നിന്നെക്കണ്ടീല, നീയെങ്ങാവോ!
നിന്ന്നുണ്ണിയായോരെന്നെക്കൈവിട്ടു മറകയോ?

English Summary : This Malayalam Poem Kavithayod Written by T. Ubaid T.K. Ubaid is a Malayalam-language Islamic writer and editor. He has written and translated several publications, including Quran Bodhanam, a Quran commentary. He is the editor of the Islamic Encyclopedia project of the Kerala-based Islamic publishing business.

The summary of the poem Kavithayodu by T Ubaid (കവിതയോട് എന്ന കവിതയുടെ ആശയം)

ഒരു മാപ്പിളസാഹിത്യ പണ്ഡിതനും മലയാള കവിയുമായിരുന്നു ടി. ഉബൈദ്. അദ്ദേഹത്തിന്റെ കവിതകൾ പ്രകൃതിയോടും, ദേശസ്നേഹത്തോടും, ഇസ്‌ലാമിനോടും ഇഴുകിച്ചേർന്നിരുന്നു.

ടി. ഉബൈദിന്റെ “കവിതയോട്” എന്ന കവിത പ്രകൃതിയാകുന്ന അമ്മയെ അന്വേഷിച്ച് അലയുന്ന ഒരു കുട്ടിയുടെ കഥ വിവരിക്കുന്നു. സ്വന്തം അമ്മയായിട്ടാണ് കുട്ടി പ്രകൃതിയെ സങ്കൽപ്പിക്കുന്നത്. ആ അമ്മയെ തേടിയുള്ള അലച്ചിലിലാണ് കുട്ടി. എല്ലായിടത്തും പ്രകൃതി മാതാവിന്റെ കാൽപ്പാടുകൾ കാണുന്ന കുട്ടി ഒരിക്കലും പ്രകൃതിമാതാവിനെ നേരിൽ കാണാൻ സാധിക്കാത്തതിൽ ഉള്ള സങ്കടവും നിരാശയും എടുത്ത് പറയുന്നുണ്ട്.

പ്രകൃതിമാതാവിന്റെ കാൽപ്പാടുകൾ എന്ന് കവി വർണിക്കുന്നത് സൂര്യന്റെ ഉദയവും അസ്തമയവും , മയിലിന്റെ പാട്ടും, കള കളം പാടിയൊഴുകുന്ന പുഴയുടെ  താളവും, ഇടിയും മഴവില്ലുമൊക്കെയാണ്. 
ഉദയവേളയിലും അസ്തമയത്തും സൂര്യന്റെയും ആകാശത്തിന്റെയും മനോഹാരിതയെ വർണ്ണിക്കുന്നു കവി. കിഴക്ക് മടിത്തട്ടിൽ കിടത്തി താലോലിക്കുന്ന പുത്രനായിട്ടാണ് സൂര്യനെ അദ്ദേഹം സങ്കൽപ്പിക്കുന്നത്. സന്ധ്യാസമയത്തെ അതിമനോഹരമായ ദൃശ്യങ്ങൾ വർണിക്കാനായി പടിഞ്ഞാറ് തടാകത്തിൽ കുളി കഴിഞ്ഞ പൊൻപട്ടുടുത്ത് സൂര്യ ദീപവും കൈയിലേന്തി പ്രാർഥനക്കായി ചെല്ലുന്ന പെൺകൊടി എന്ന പ്രയോഗമാണ് ഉപയോഗിച്ചിരിക്കുന്നത്.
പ്രകൃതിമാതാവിനെ തിരഞ്ഞ് അലയുന്ന കുട്ടി , മാതാവ് സാധുവായ കർഷകന് നൽകാൻ കരുതിവെച്ച രത്നങ്ങൾ നിറഞ്ഞ ഇരുമ്പുപെട്ടികളും പത്തായങ്ങളുമെല്ലാം നിറച്ചുവെച്ചിരിക്കുന്ന ആകാശമാകുന്ന തട്ടിൻപുറത്തും എത്തി. എന്നാൽ അവിടെയും കണ്ട് കിട്ടിയില്ല മാതാവിനെ.
കവി കവിതയിൽ മഴവില്ലിനെ മാണിക്യമാലയായും ഇടിമിന്നലിനെ അരഞ്ഞാണമായും ഉപമിക്കുന്നു. ഇവ പ്രകൃതിമാതാവിന്റെ ആഭരണങ്ങളാണ് എന്നാണ് കവി പറയുന്നത്. പ്രഭാതത്തിലെ കുയിലിന്റെ പാട്ട് താരാട്ടായും അരുവിയിലെ ഓളങ്ങൾ മാതാവിന്റെ കരഘോഷമായും താരതമ്യം ചെല്ലുന്ന. 
കവി കവിതയിൽ പലയിടത്തും ചമൽക്കാരഭംഗിയും, പ്രയോഗഭംഗിയും ഉപയോഗപ്പെടുത്തുന്നു. ഇത് വഴി കവിതയുടെ അർഥവും മനോഹാരിതയും വർധിപ്പിക്കാൻ സാധിക്കുന്നു. ഉദാഹരണമായി സവിശേഷപ്രയോഗഭംഗിയുള്ള സൂര്യോദയവും അസ്തമയവും, ചമൽക്കാരഭംഗി ഉൾക്കൊള്ളുന്ന മഴവില്ലിന്റെയും, ഇടിമിന്നലിന്റെയും വിശേഷണങ്ങളും കവിതയുടെ മാറ്റ് കൂട്ടാൻ സഹായിക്കുന്നു.
എല്ലായിടത്തും പ്രകൃതി മാതാവിന്റെ കാൽപ്പാടുകൾ കണ്ടെത്തുന്ന കുട്ടിക്ക് മാതാവിനെ മാത്രം കാണാൻ സാധിക്കുന്നില്ല. ഇവിടെ ഭൂമിയാണ് പ്രകൃതി മാതാവ് എന്ന സങ്കൽപ്പം കവി കൊണ്ടുവരുന്നു. പ്രകൃതിയുടെ ഭംഗി വർണിക്കുന്നതും പല കാര്യങ്ങളുമായി ഉപമിക്കുന്നതും വഴി കവിതയുടെ ഭംഗി വർധിപ്പിക്കുവാനും കവിക്ക് സാധിക്കുന്നു.
ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്നതും ഒരുപക്ഷെ ഭാവിതലമുറ എന്തെന്ന് അറിയാതെ വരുന്നതുമായ ഒന്നായിരിക്കാം പ്രകൃതി ഭംഗി. വനനശീകരണവും, ആഗോള-താപനവും, അതിന്റെ പരിണിത ഫലങ്ങളെക്കുറിച്ചും നമ്മെ ഓർമ്മിപ്പിക്കുവാൻ ഈ കവിതമുതൽക്കൂട്ടാകുന്നു .

പ്രകൃതി അമ്മയാണ്. ആ അമ്മയെ തേടിയലയുന്ന ഒരു കുട്ടിയുടെ കഥ വളരെയധികം മനോഹരമായിട്ട് കവി “കവിതയോട്” എന്ന കവിതയിൽ അവതരിപ്പിച്ചിരിക്കുന്നു. ഒരേ സമയം ചിന്തിപ്പിക്കുവാനും, പ്രകൃതിയെ സംരക്ഷിക്കുവാനായി എന്തെങ്കിലുമൊകെ ചെയ്യുവാനും ഈ കവിത നമ്മെ പ്രേരിപ്പിക്കുന്നു.

Leave a Reply