Spread the love
Malayalam Poem By Deepa Nair
മലയാള ഭാഷതൻ മാധുര്യമോതിയ
മഹനീയ കവികൾ തൻ തൂലികത്തുമ്പിലെ
മനസിന്റെയാഴത്തിലുള്ളൊരു കല്പന
കവിതയായ് കാട്ടിയ സുന്ദര മലയാളം
അക്ഷര ശകലങ്ങളെണ്ണമറ്റാത്തൊരു
അക്ഷയപാത്രമായ് മാറിയ മലയാളം
ഹരിതാഭയുള്ളൊരാ കേരള മണ്ണിന്റെ
ഹരിതയാം ഭംഗിയിലലിയുന്നു മലയാളം
ആദിമ ദ്രാവിഡ ഭാഷതൻ സൗന്ദര്യ –
മാകെ ജ്വലിപ്പിച്ച മധുര മലയാളം
തുഞ്ചത്തെഴുത്തച്ഛൻ ആത്മാവു നൽകിയ
സുന്ദര ഭാഷയാം മലയാളമേയിന്ന്,
നിന്നിലെ വേറിട്ട സൗന്ദര്യമോ നിന്നെ
ഭാരതഭാഷതൻ ശ്രേഷ്ഠമാം ശ്രേണിയിൽ,
ദ്രാവിഡ സംസ്കാരമുൾക്കൊണ്ടൊരാ ഭൂവിൻ
ഭാഷതൻ പ്രൗഢിയിലലിയുന്നു കേരളം
മലനാട്ടിൻ മക്കളെ മറക്കാതൊരിക്കലും
മാമലനാട്ടിന്റെ സുന്ദര ഭാഷയെ…