MOHAM
Email to the writer - Balachandran
മോഹരാഗം
കോട്ടുകാൽ ബാലൻ
പുഞ്ചിരിതൂകും നിൻമുഖ കാന്തിയിൽ
കണ്ണുടക്കി മോഹരാഗ കുളിർ
തളിരുവളരും മനകോണിൽ
കുളിരായൊരു പൂവേ….
വസന്തകാലം കാവ്യമൊരുക്കി
മോഹരാഗം വീണമീട്ടി
പ്രേമ കാവ്യം തഴുകി
പുഞ്ചിരി വീണ്ടുമഴകായി.
നിൻ മിഴിയിലെ
കനക പ്രതീക്ഷകളിൽ
അലിഞ്ഞു ഞാൻ പാടുമെങ്കിൽ
പാതയിൽ നിച്ഛയം എൻ ജീവൻ
ആമോദത്താൽ മതിമറക്കും
മേഘ നാദവും മധുരം
മൂളും വണ്ടുപോൽ സംഗീതം
എൻ ജീവിത നിഴലിൽ നീ
പുലർകാല സൂര്യൻ
എൻ മെയ്യിൽ നിർത്തമിട്ടു നിറയുന്നോ
എൻ കരളിൽ മുത്തമിട്ടു തളരുന്നോ
അഴകുള്ള ശലഭമേ നീ
പൂംത്തേൻ നുകർന്നു തിമിർക്കുന്നോ
ആനന്ദ കണ്ണീർ ചിതറി
നിൻ മോഹപുഴയിൽ തണ്ണീർ മലരായി
കനക കതിർ വിളയും നേരം
തെളിവേറും നീയെൻ പ്രാണസഖി
ഈ സ്നേഹ കൂട്ടിൽ മിഴി തുറന്നു
ദുഖത്തിനൊഴുക്കുകൾ കൂടൊഴിഞ്ഞു
പോകാൻ സ്ഥലമില്ലെനിക്കുവേറെ
ഇത്ര സുന്ദര കാവ്യ ജീവിതത്തിൽ.
27.10.2024