Pankuvekkumbol – Nannitha പങ്കു വെക്കുമ്പോള്‍ – നന്ദിത

Nannitha, Nannithayude Kavithakal, Nannith's Poems, നന്ദിത, Naracha Kannulla Penkutti, നന്ദിതയുടെ കവിതകൾ
Pankuvekkumbol Poem By Nannitha
ശരീരം ഭൂമിക്കും
മനസ്സ് എനിക്കും ചേർത്തുവച്ച
നിന്റെ സൂര്യ നേത്രം
എന്റെ ആകാശം നിറഞ്ഞു കത്തുകയാണ്
മനസ്സ് ഉരുകിയൊലിക്കുമ്പോള്‍
നിന്റെ സ്‌നേഹത്തിന്റെ നിറവ്
സിരകളില്‍ അലിഞ്ഞു ചേരുന്നു
ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുകയാണ്
നിന്നെ മറക്കുകയെന്നാല്‍ മൃതിയാണണ്
ഞാന്‍.. നീ മാത്രമാണെന്ന്..