Through the memories of Nandita നന്ദിതയുടെ ഓർമ്മകളിലൂടെ

1
Spread the love

Through the memories of Nandita നന്ദിതയുടെ ഓർമ്മകളിലൂടെ

Nannditha's Poems and nandithayude Kavithakal

Nannditha's Poems and nandithayude Kavithakal

Spread the love

ജീവിതം ചിലര്ക്ക് പലതും നിഷേധിക്കും. എന്നാല് നന്ദിത ജീവിതത്തിന് പലതും നിഷേധിച്ചാണ് കടന്നു പോയത്. എഴുതാന് ബാക്കി വെച്ച വരികളായും, കൊടുക്കാതെ ഹൃദയത്തിന്റെ ഒരു കോണില് സൂക്ഷിച്ച സ്നേഹമായും, പിടിതരാത്ത മരണത്തിന്റെ ദുരൂഹതയായും. പലതും ബാക്കി വെച്ച്. ഇരുട്ടിലേക്ക് എന്നും പ്രകാശിച്ചിരുന്ന ആ കവയിത്രി തന്റെ തൂലികയുമായി കടന്നുപോയിട്ട് 22 വര്ഷമായി.

വിങ്ങുന്ന പ്രണയവും മരണത്തിന്റെ ഗന്ധവുമാണ് നന്ദിതയുടെ കവിതകള്ക്ക്. കോളേജ് വരാന്തകളിലെ ചുവരുകളില് കോറിയിട്ട വരികളില് പലതും നന്ദിതയുടേതാണ്. പ്രണയത്തിനും മരണത്തിനും മനോഹരമായ കാവ്യഭാഷ നല്കിയ കവയിത്രിയായിരുന്നു നന്ദിത.

നന്ദിതയുടെ മരണസമയത്ത് ജനിച്ചിട്ടുപോലുമില്ലാത്തവര്‍ അവരുടെ എഴുത്തിനെ ആരാധിച്ചു, അത്രത്തോളമായിരുന്നു ആ വാക്കുകളുടെ ശക്തി. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് നന്ദിത എഴുതിയത്. നന്ദിതയുടെ കവിതകളിലും കുറിപ്പുകളിലും കാണാന്‍ കഴിഞ്ഞത് സ്വപ്നങ്ങളും മോഹഭംഗങ്ങളുമാണ്. വയനാട് ജില്ലയിലെ മടക്കിമലയില്‍ 1969 മെയ് 21-നാണ് നന്ദിത ജനിച്ചത്. വയനാട്ടിലെ മുട്ടില്‍ ഡബ്ല്യു.എം.ഒ. കോളേജില്‍ അധ്യാപികയായിരുന്നു. 1999 ജനവരി 17-നാണ് നന്ദിത മരിച്ചത്. ഡയറിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന സൃഷ്ടികള്‍ നന്ദിതയുടെ മരണശേഷം പ്രസിദ്ധപ്പെടുത്തിയപ്പോള്‍ വായനക്കാര്‍ നന്ദിത എന്ന കവയിത്രിയെ അറിഞ്ഞു തുടങ്ങുകയായിരുന്നു.

ജീവിതത്തോട് ഇത്രയേറെ മമതയുണ്ടായിരുന്ന നന്ദിത ജീവിതത്തിന്റെ ഏതു ഘട്ടത്തില് വെച്ചാണ് മരണവുമായി പ്രണയത്തിലായതെന്ന് സഹപ്രവര്ത്തകര്ക്കോ സുഹൃത്തുകള്ക്കോ അറിയില്ല. അതോ മരണത്തിന് നന്ദിതയോട് അസൂയയായിരുന്നോ? ഏറെ പരാജയപ്പെടുത്താന് ശ്രമിച്ചിട്ടും പുഞ്ചിരിയോടെ മാത്രം ജീവിതത്തെ സ്വീകരിച്ച നന്ദിതയോട് മരണം അതിന്റെ കറുത്ത ചിറകുകള് വിരിച്ച് പ്രണയിക്കുകയായിരുന്നോ?

നന്ദിതയുടെ കവിതകൾ

എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു – നന്ദിത Ente Janmadinam Enne Aswasthamaakkunnu – Nanditha

വീണ്ടും മൗനം ബാക്കി – നന്ദിത Veendum Mounam Baakki – Nanditha

കുറ്റസമ്മതം – നന്ദിത Kuttasammatham – Nanditha

ഉഷ്ണമാപിനികളിലൂടെ ഒഴുകുന്ന രക്തം – നന്ദിത Ushnamaapinikaliloode Ozhukunna Raktham – Nanditha

കാറ്റ് ആഞ്ഞടിക്കുന്നു – നന്ദിത Kaattu Aanjadikkunnu – Nanditha

പങ്കു വെക്കുമ്പോള്‍ – നന്ദിത Pankuvekkumbol – Nanditha

എന്റെ വൃന്ദാവനം – നന്ദിത Ente Vrundhavanam – Nanditha

നീ ചിന്തിക്കുന്നു – നന്ദിത Nee Chindhikkunnu – Nanditha

പിന്നെ നീ മഴയാകുക – നന്ദിത Pinne Nee Mazhayaakuka – Nanditha

ശിരസ്സുയര്‍ത്താനാവാതെ – നന്ദിത Shirassuyarthaanaakathe – Nanditha

നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി – നന്ദിത Naracha Kannulla Penkutti – Nanditha

നന്ദിതയുടെ കവിതകളുടെ സമാഹാരം

1 thought on “Through the memories of Nandita നന്ദിതയുടെ ഓർമ്മകളിലൂടെ

Leave a Reply