Pavam Manava Hridhayam-Sugathakumari പാവം മാനവ ഹൃദയം -സുഗതകുമാരി

0
SugathaKumari

SugathaKumari Malayalam Kavithakal

Spread the love

Malayalam Poem Pavam Manava Hrithayam Written by Sugathakumari

പാവം മാനവഹൃദയം ഇരുളിൻ കാരാഗാരം - മെല്ലെ 
വലിച്ചുതുറന്നു പുറത്തുള്ളഴകിൻ പരമോത്സവമൊരു നോക്കാൽ
 കണ്ടു കുളിർക്കുന്നു... നരഹൃദയം പാവം മാനവഹൃദയം

ആരു ചവിട്ടിത്താഴ്ത്തിലും അഴലിൻ
 പാതാളത്തിലൊളിക്കിലുമേതോ പൂർവ്വസ്മരണയിലാഹ്ലാദത്തിൻ
 ലോകത്തെത്തും ഹൃദയം...
പാവം മാനവഹൃദയം

കടലലയെല്ലാം വീണക്കമ്പികളായി മുറുക്കി കരളാൽ പഴയൊരു
 തുടികൊട്ടി പുതുപാട്ടുകൾ പാടി രസിക്കും മാനവഹൃദയം - പാവം
 മാനവഹൃദയം

ഒരു താരകയെ കാണുമ്പോൾ അതു രാവു മറക്കും 
പുതുമഴകാൺകെ വരൾച്ച മറക്കും പാൽച്ചിരി കണ്ടതു മൃതിയെ
 മറന്നു സുഖിച്ചേ പോകും...

പാവം മാനവഹൃദയം ഇരുളിൻ കാരാഗാരം - മെല്ലെ വലിച്ചു
 തുറന്നു പുറത്തുള്ളഴകിൻ പരമോത്സുകമൊരു നോക്കാൽ കണ്ടു
 കുളിർക്കുന്നു നരഹൃദയം പാവം മാനവഹൃദയം

English Summary : This Malyalam Poem Written by Sugathakumari. Sugathakumari was an Indian poet and activist, who was at the forefront of environmental and feminist movements in Kerala, South India. 

Other Malayalam Poems of Sugathakumari Teacher സുഗതകുമാരി ടീച്ചറുടെ മറ്റു കവിതകൾ

Leave a Reply