അസ്തിവാരമില്ലാത്ത വീടുകൾ സന്തോഷ് ഇളപ്പുപാറ

Malayalam Poem Lyrics
Email to the writer - SANTHOSH KUMAR
The lyrics of Malayalam Kavitha ‘Asthivaramillatha Veedukal written by poet Santhosh Ilappupara
ചരിഞ്ഞഗോപുരം ഉടഞ്ഞുവീഴവേ
തളർന്നുവീഴുന്നു പണിതശില്പികൾ.
തകർന്നകല്ലുകൾ കുമിഞ്ഞുകൂടവേ,
ചിലർ കരയുമ്പോൾ ചിലർ ചിരിക്കുന്നു!
അടിമകളായി നിരന്നയാളുകൾ,
പുറകിലെത്രപേർ നിരനിരയായി!
തകർന്നഗോപുരം പടുത്തുയർത്താനായ്
വിയർപ്പൊഴുക്കുന്നു വിഫലമെന്നാലും.
പണക്കൊതിമൂത്തു മുരളുന്നുചിലർ
ചതിക്കെണിയുടെ കളംവരയ്ക്കവേ.
ചകിതമാനസർ അരിക്കുകോപ്പില്ലാ-
തടുത്തുകൂടുന്നു ഉരുകിത്തീരുവാൻ.
പുറത്തുവെള്ളയിൽ നടന്നിടുന്നവർ
അകത്തസൂയയാൽ കളംവരയ്ക്കുന്നു.
ചെളിനിറഞ്ഞതാമിളിക്കും പല്ലുകൾ
കുടിക്കും രക്തമീയലയുംപാവത്തിൻ!
ഉയർന്നുപൊങ്ങുമീ പറവകൾക്കില്ലി-
ന്നീകനത്ത വീടുമടഞ്ഞവാതിലും!
ഉയർന്നു പൊഞ്ഞുമവർക്കു സ്നേഹത്തിന്ന –
തിരില്ലാത്തതാം വീടുലകംതന്നെയും!
കുടുംബവാഴ്ച്ചതൻ കുലത്തൊഴിലിങ്കൽ
കുടവയർ താങ്ങി ചിലർച്ചിരിക്കുമ്പോൾ.
നിറഞ്ഞചേറിലെ മണക്കും മണ്ണിന്റെ
രുചിയറിഞ്ഞുകൊണ്ടൊരുവൻ നിൽക്കുന്നു!
ഇവിടെജീവിതം തളർന്നുറങ്ങുന്നു
തണുത്ത കല്ലിലെ പരുത്തമേനിയിൽ!
അടർന്നിടാനില്ലിന്നവർക്കു വീടുകൾ!
തകർന്നവാരങ്ങൾ തകർത്തജീവിതം!
നെടുകയോടിയീവഴിയിൽ വീഴുമ്പോൾ
ഒടുങ്ങിടുമവർ, മുടിയുമാശയും!
പണിതത്രയും ഉടഞ്ഞയസ്തിവാര-
മുടച്ചജന്മവും തകർന്നസ്വപ്നവും!