Mathilerikanji-T.H.Kunjiraman Nambiar-മതിലേരിക്കഞ്ഞി- ടി.എച്ച് കുഞ്ഞിരാമൻ നമ്പ്യാർ

0
Spread the love

Malayalam Poem Mathilerikanji Written by T.H.Kunjiraman Nambiar

തീരുവെഴുത്താലോലതു  കണ്ടോണ്ടാരെ 
കിടുകിടെ പൊട്ടിക്കരഞ്ഞേ കന്നി 
കണ്ണീരും കൈയ്യായി നിന്നവള് 
കരഞ്ഞും പറഞ്ഞല്ലോ കുഞ്ഞിക്കന്നി:
"കനകം നാളേറെ മനം കൊതിച്ച് 
കരളിനകത്തുള്ള നാടുവാഴിക്ക് 
അറിയാതെയായിരം കുറ്റം കണ്ട് 
അതിനെന്തുടയോനേ! വേണ്ടത് ഞാനേ 
ഓലുണ്ടെരിപൊരിയങ്കത്തില് 
ഞാനുണ്ടീപ്പട്ടൂരിക്കാട്ടുമ്മല് 
ഓലുണ്ടമ്മണ്ണിലും ചോരയിലും 
ഞാനുണ്ടീയേഴ്തട്ട്  മാളിയേമ്മല് 
പൊറുക്കുന്നിലചഛാ പൊറുക്കുന്നില്ലേ 
നെഞ്ഞുണ്ടിരുമ്മ്പൊലച്ചൂള യാവുന്നേ!

പതിനേഴും കോപ്പും തലതേഞ്ഞിറ്റ് 
പതിനെട്ടാടത്താഴം വെച്ചെനക്ക് 
ഇരുപത്തിയാറ്‌ വയസ്സവർക്ക് 
തിരുമേനി പടയിലെന്തേം  വന്നെങ്കില് 
എവിടെവെച്ചച്ചാ പൊറുക്കും  ഞാനേ 
നാടുവാഴി തെളിഞ്ഞാലേ  ഞാൻ തെളിയൂ!
നാടുവാഴീരുന്നാലേ ഞാനിരിക്കൂ!
നാളത്തെ പുല്ലപുലരും  കാലം 
വേണാട് പൂങ്കൊയിലോം പോണെനക്ക്
 തീരുവെഴുത്താലോലതുകാണുന്നേരം 
കൈമെയ്യിറക്കവും വന്നെനക്ക് 
മെയ്യെല്ലം കണ്ണായിതോന്ന്യേനക്ക് 
തലവൻ പടനായരത്തേടിയച്ഛൻ 
കേക്ക് മലയോരം കാരണ്ടാലോ 
പന്തിരണ്ടുമനത്തിരുവയസ്സിൽ 
പയറ്റിത്തെളിഞ്ഞ് പണിക്കാരാക്കി
അടവും തൊഴിലും പഠിപ്പിച്ചച്ചൻ 
പടനിലച്ചന്തം പഠിപ്പിച്ചച്ചൻ 
ആണായും പെണ്ണായും പോറ്റിയെന്റച്ഛൻ 
അച്ഛൻകനിവെന്നോടുണ്ടെങ്കില് 
പടപൊയ്തു താപ്പൂട്ടി വന്നോളാലോ." 

English Summary : This Malayalam Poem Mathilerikanji Written by T.H.Kunjiraman Nambiar Book authored by T H Kunhiraman Nambiar And V T Kumaran. Restricted to Books. Showing 1 to 1 of 1 results. Display 72 items per page.

Leave a Reply