എൻ അത്തപ്പൂവ് – En Athappoovu – Onam Poem Vinod Kumar

0
Onam Songs and Flower Carpet for Onam

Onam Songs and Flower Carpet for Onam

Spread the love

Email to the writer - vinodkumar v

അത്തം പത്തിനു പൊന്നോണം
തൊടിയിൽ തളിരിട്ടു തുമ്പപ്പൂവ്
ഹൃത്തടത്തിൽ എൻ അത്തപ്പൂവ്.
ഓ തുമ്പപ്പൂവ്.. എൻ അത്തപ്പൂവ്. (2)

കുളിർമഴയിൽ കോൾമയിർ
കൊള്ളും പച്ചിലകൾക്കിടയിൽ
തൂവെള്ളപ്രാവായി പുലരികൾ
നോക്കി തേനൂറുo പൂവ്
ഓ തുമ്പപ്പൂവ് എൻ അത്തപ്പൂവ് (2)

ചിങ്ങമാസം വര്‍ണ്ണരാജികൾ
എങ്ങും തീർക്കുമ്പോൾ
നന്മതൻ വെണ്‍മയാo പൂവായി
കൈക്കുമ്പിളിൽ പുഞ്ചിരി തൂകി
തുമ്പപ്പൂവ് ഓ തുമ്പപ്പൂവ്
എൻ അത്തപ്പൂവ്.. (2)

English Summary: This page contains the lyrics of Onam poem ‘En Athapoovu’ written by Vinodkumar v

Leave a Reply