രണ്ടു ജീവിതങ്ങൾ – Tijo Koshy
Email to the writer - vanyam@123
ആ രാവ് മാഞ്ഞു
ആ മഴയും തോർന്നു
മുറിവുണക്കാൻ നേരമായ്
ഓർമകളേ..മരിക്കൂ എൻ മനസ്സിൽ നീ
രണ്ടു ശവ കുടീരങ്ങൾ തീർത്തു
ഇന്നെൻ ഹൃത്തിൽ ഞാൻ
രണ്ടും മനോഹരങ്ങൾ ആണ്
ഒന്നെനിക്കും മറ്റൊന്ന് നിനക്കും
ഓർമകളേ… വികാരങ്ങളേ
നിങ്ങൾക്കാണ് ഈ കുടീരങ്ങൾ
നിങ്ങൾ മറയൂ നിങ്ങളകലൂ
ഞാൻ അടയ്ക്കുന്നു ഈ കല്ലറ
നാളെയെന്ന സ്വപ്നത്തിലേക്ക്
രണ്ടു പുതിയ മനുഷ്യർ എത്തട്ടെ
ഓർമ്മകളുടെ ഭാരം ഇല്ലാതെ
പുതുതെന്തോ തേടി അലയാൻ
English Summary : This page contains the Malayalam poem ‘Randu Jeevithangal’ written by Tijo Koshy