Kaazhcha – Anilkumar Gopinathan കാഴ്ച – അനിൽകുമാർ ഗോപിനാഥൻ

0
Spread the love

Email to the writer - Anilkumar Gopinathan

കണ്ണേ തുറന്നുള്ളൂ കാണുവാൻ – പോര
ഉൾകണ്ണും തുറക്കണം – കാഴ്ച്ചകൾ
കണ്ണിന്നഭേദ്യമാം കൂരിരുൾമൂടിയെൻ
മുന്നിൽ നിറഞ്ഞു നില്ക്കുന്നിതാ

ചെമ്മേ വിടർന്നു നിൽക്കുംമ്പൊഴെക്കാൾ – പൂവി
നിതൾ ഒന്നായ് കൊഴിഞ്ഞുവീഴുമ്പൊഴല്ലെ – ഭംഗി!
ഒന്നൊന്നായ് കൊഴിഞ്ഞുവീഴുമ്പൊഴല്ലെ – ഭംഗി!
ഒന്നൊന്നായ് പകർന്ന്നൽകുമ്പൊഴല്ലെ -ഭംഗി!

മാനത്തുദിച്ചു നിൽക്കുമ്പൊഴെക്കാൾ – സൂര്യ
നാഴിയിലാസ്തമിക്കുംമ്പൊഴല്ലേ – ഭംഗി
ആഴിയിലസ്തമിക്കുമ്പൊഴല്ലെ – ഭംഗി

” നാളെ ” പിറക്കട്ടെ എന്ന ശുഭാശംസ
വാനിൽ നിറഞ്ഞു കാണുന്നതല്ലേഭംഗി.

English Summary: Poem Kaazhcha by Anilkumar Gopinathan കാഴ്ച – അനിൽകുമാർ ഗോപിനാഥൻ

Leave a Reply