Keshaneemozhi – Unnayi Variyar കേശനീമൊഴി – ഉണ്ണായി വാര്യർ
This Malayalam Poem Keshaneemozhi Written by Unnayi Variyar. Unnayi Warrier was a poet, writer, scholar, dramatist who lived in Kerala, India during the later part of the 18th century. He is best known for his chef-d’oeuvre Nalacharitham aattakatha and is known to have made significant contributions to the art of Kathakali, the classical dance-drama form of Kerala.
Malayalam Poem Keshaneemozhi Written by Unnayi variyar.
(ആറാംരംഗം)
ഭൈമീഗൃഹം
ശ്ലോകം
വെളിച്ചമേ ചെന്നു തിരഞ്ഞോരോന്നേ
കളിച്ചവൻ ചൊന്നതു കേട്ടു പോന്നു
ഒളിച്ചു പിന്നൊട്ടു ധരിച്ചു ദൂതി
വിളിച്ചു ഭൈമീം വിജനേ പറഞ്ഞാൾ.
(അനന്തരം ചിന്താമഗ്നയായി ഭൈമി പ്രവേശിക്കുന്നു.
ഉടനെ കേശിനി വന്നു ചുമലിൽ കുലുക്കി
വിളിക്കുന്നു. ഭൈമി കേശിനിയെക്കണ്ടു സന്തോഷിക്കുന്നു.)
പദം 9 -കേശിനി
പദം. പൂമാതിനൊത്ത ചാരുതനോ ! വൈദർഭി ! കേൾനീ,
പുരുഷരത്നമീ ബാഹുകനോ,
ധീമാവാനെന്നോടു നാമവും വാർത്തയും ചൊന്നാൻ.
(പൂമാതിനൊത്ത….. )
നളനില്ലൊരപരാധം പോൽ,ഉണ്ടെന്നാകിലും
കുലനാരിക്കരുത് കോപം പോൽ,
ഖലനല്ല വാക്കു കേട്ടാൽ,ഛലമുണ്ടെന്നതും തോന്നാ
പലതും പറഞ്ഞു പിന്നെ, ഫലിതമത്രെ പാർത്തോളം
(പൂമാതിനൊത്ത….. )
അന്നാദിപാകസംഭാരം സ്വാമിനിയോഗാൽ
വന്നതു കണ്ടേ,നന്നേരം
കുംഭേ നിറഞ്ഞു നീരം കുതുകമെത്രയും പാരം.
ദംഭം കൂടാതെ ഘോരദഹനൻ കത്തിയുദാരം.
(പൂമാതിനൊത്ത….. )
വേഗേന വച്ചങ്ങൊരുങ്ങി, കൊണ്ടങ്ങുചെന്നു
സാകേതപതിയെ വണങ്ങി,
പോന്നു തേരിലൊതുങ്ങി, പൂനിര കണ്ടു മങ്ങി,
അവമർദ്ദനം തുടങ്ങി, അവകളപ്പോൾ വിളങ്ങി.
(പൂമാതിനൊത്ത….. )
( കേശിനി പോകുന്നു. ഭൈമി ചിന്താകുലയായിരിക്കുന്നു.)
(നളചരിതം -നാലാം ദിവസം ) (Nalacharitham – 4th day)
English Summary: This Malayalam Poem Keshaneemozhi Written by Unnayi Variyar. Unnayi Warrier was a poet, writer, scholar, dramatist who lived in Kerala, India during the later part of the 18th century. He is best known for his chef-d’oeuvre Nalacharitham aattakatha and is known to have made significant contributions to the art of Kathakali, the classical dance-drama form of Kerala.