Muhyiddheen maala-Khasi muhammad-മുഹ്‌യിദ്ധീൻ മാല -ഖാസി മുഹമ്മദ്

0
Spread the love

Malayalam Poem Muhyiddheen maala Written by Khasi muhammad.

ശൈഖ് അബ്ദുൽ കാതിരികൈലാനി എന്നോവർ 
ശൈഖന്മാർക്കെല്ലാവർക്കും ഖുത്തുബായി വന്നോവർ 
അല്ലാഹു സ്നേഹിച്ച മുഹ്‌യുദ്ധീൻ എന്നോവർ 
അറ്റം ഇല്ലാത്തോളം മേൽമ ഉടയോവർ 
മേൽമയിൽ സ്വൽപ്പം പറയുന്നു ഞാനിപ്പോൾ 
മേൽമ പറകീലോ പലബണ്ണം ഉള്ളോവർ 
പാലിലെ വെണ്ണപോൽ ബൈത്താക്കി ചൊല്ലുന്നേൻ 
പാക്കിയം ഉള്ളോവർ ഇതിനെപ്പടിച്ചോവർ 
കണ്ടൻ അറിവാളൻ കാട്ടിത്തരും പോലെ 
ഖാസി മുഹ്‍ഹമ്മദ് അതെന്നു പേരുള്ളോവർ 
കോഴിക്കോട്ടത്തുറ തന്നിൽ പിറന്നോവർ 
കോർവ ഇതൊക്കെയും നോക്കി എടുത്തോവർ 

അറിവും നിലയും അതേതും ഇല്ലോത്തോർക്ക് 
  അറിവും നിലയും നിറയെ കൊടുത്തോവർ 
നിലയും അറിവും അതൊക്കെയും ഉള്ളോരേ 
നിലയും അറിവും പറിച്ചു കളഞ്ഞോവർ 
നില ഏറെക്കാട്ടി നടന്നോരു  ശൈഖിനെ
നിലത്തിന്റെ താഴെ നടത്തിച്ചു വച്ചോവർ  
ഉണർച്ചയിൽ ഉണ്ടാകാൻ പോകുന്ന ദോഷത്തെ 
ഉറക്കിൽ കിനാവാക്കി കാട്ടികൊടുത്തോവർ 
പാമ്പിന്റെ കോളത്തില് ജിന്നുകൾ ചെന്നാരെ 
ബയമേതും കൂടാതെ പറിച്ചിട്ടെറിഞ്ഞോവർ 

ജിന്നൊരു പൈതലെ കൊണ്ടുപോയ്‌ വിട്ടാരെ 
ജിന്നെ വിളിപ്പിച്ചതിനെ കൊടുത്തോവർ 
പലരും പലബണ്ണം തിമ്മാൻ  കൊതിച്ചാരെ 
പാങ്ങോടെ  അങ്ങനെ തന്നെ തീറ്റിച്ചോവർ 
പെയ്യും മഴയൊടും ഒഴുകുന്ന ഹാറോടും 
പോരും അതെന്നാരെ പോരിച്ചു വച്ചോവർ 
കനിയില്ലാ കാലം കനിയെ  കൊടുത്തോവർ    
കരിഞ്ഞ മരത്തിന്മേൽ കായായ് നിറച്ചോവർ.

English Summary : This Malayalam Poem Muhyiddheen maala Written by Khasi muhammad.

Muhyadheen Mala is an ode of praise for the Muhyadheen Abdul Khadir Al Gilani composed by the poet Khazi Muhammad of Kozhikode four centuries ago. Kerala Muslims celebrated its fourth century completion under cultural department last year.

Al-Gilani succeeded the spiritual chain of Junayd Baghdadi. His contribution to thought in the Muslim world earned him the title Muhiyuddin (lit. “The reviver of the faith”), as he along with his students and associates laid the groundwork for the society which later produced stalwarts like Nur ad-Din and Saladin. His Sufi order named after him is generally thought to be one of the most popular Sufi orders of the Islamic world.[4

Leave a Reply