Kozhipank-Satchidanandan കോഴിപങ്ക് -സച്ചിദാനന്ദൻ

0
Spread the love

Malayalam Poem Kzhipank Written By Satchidanandan.

എൻറെ കോഴിയെ നിങ്ങൾ പകുത്തോളിൻ 
പക്ഷേ കൂര്‍മ്പൻ കൊക്കെനിക്ക് തരിൻ
എൻറെ കോഴിയെ നിങ്ങൾ പകുത്തോളിൻ 
പക്ഷേ ചെമ്പിൻ പൂവ് എനിക്കു തരിൻ 
കുന്നിക്കുരു കണ്ണെനിക്കു തരിന്‍ 
എൻറെ കോഴിയെ നിങ്ങൾ പകുത്തോളിൻ 
പക്ഷേ പൊന്നിൻ കാലെനിക്കു തരിന്‍ 
എള്ളിന്‍ പൂ വിരൽ എനിക്കു തരിന്‍ 
കരിമ്പിൻ നഖമെനിക്കു തരിൻ 
എൻറെ കോഴിയെ നിങ്ങൾ പകുത്തോളിൻ

നാക്കിലെ പപ്പെനിക്കു തരിന്‍
പൂക്കില പൂടയെനിക്ക് തരിന്‍
കൈതോല വാലെനിക്ക് തരിന്‍
തീപ്പൊരി ചേലെനിക്കു തരിന്‍
പുത്തരിയങ്കമെനിക്ക് തരിന്‍

തുടിയുടലെനിക്കു തരിന്‍
ശംഘിന്‍ കുരലെനിക്കു തരിന്‍
കുഴല്‍ കരളെനിക്കു തരിന്‍
തംബുരു കുടലെനിക്കു തരിന്‍

എൻറെ കോഴിയെ നിങ്ങൾ പകുത്തോളിൻ

പോട്ടെ, കോഴി കൊമ്പ് നിങ്ങളെടുത്തോളിന്‍
പല്ല് നിങ്ങളെടുത്തോളിന്‍
പൂവന്‍ മുട്ട നിങ്ങളെടുത്തോളിന്‍
മുലയും നിങ്ങളെടുത്തോളിന്‍

“എടുത്തോളാം”

എൻറെ കോഴിയെ നിങ്ങൾ പകുത്തോളിൻ

എൻറെ കോഴിയെ മാത്രമെനിക്ക് തരിന്‍

എൻറെ കോഴിയെ നിങ്ങൾ പകുത്തോളിൻ 
പക്ഷേ കൂര്‍മ്പൻ കൊക്കെനിക്ക് തരിൻ


English Summary : This Malayalam poem Written By Satchidanandan. K. Satchidanandan is an Indian poet and critic, writing in Malayalam and English.

Leave a Reply