Email to the writer - Shamseer Fathima
https://www.facebook.com/shamseer.fathima
ഇതളറ്റ പൂകൊമ്പിലെ പൂവുകൾകിന്ന് നോവുണങ്ങാത്ത മധുരമുള്ളോർമ്മകൾ പകല് പൂവിട്ടൊരാപകൽ കാറ്റിനും കുളിരുകോരുന്ന മധുരമുള്ളോർമ്മകൾ പലരുമാകാറ്റിലേറിയെൻ പൂവിലെ മധുരമുതിരെ സുഗന്ധം നുണഞ്ഞുവോർ ഗമനഗതിഭേദ കാല വികൃതിയാൽ കതിരുകായ്ക്കുന്ന കാലം മറഞ്ഞു പോയ് കാട്ടുതീയാലുറഞ്ഞുള്ള കാറ്റുമായ് പൂത്ത് നിൽക്കുമെൻ പതിരും കരിഞ്ഞു പോയ് മുറിവ് നീറുന്ന നോവിലുമേറെ ഞാൻ മിഴികളിൽ നിറയുമിഴിനീർ മുഖങ്ങളാൽ പകല് പുകിലും പുകഞ്ഞുള്ള രാത്രിയും പലരുമറിയാം കരിഞ്ഞെന്റെ കാതലും കൈതരാൻ തരള ഹൃദയമില്ലാത്തവർ തന്നു ദൈവമെൻ വേരിലായ് ജീവനെൻ കഠിനമെൻ കാതമേറെയെൻ നെഞ്ചിലെ നോവിലേറെ വലുതല്ല സഹനം നിറയെ കനിയായ് വിരിഞ്ഞുള്ള നാളുകൾ വരുമെനിക്കായ് നിറച്ചുള്ള പൂമരം.