Email to the writer - Neethu Thankam Thomas
ചിന്നി ചിതറിയ മഴയെ
എനിക്കു നിന്നെ ഒരുപാട്
ഇഷ്ട്ടമാണ്, പുതുമഴയിൽ
ഉയരുന്ന മണ്ണിൻ മണം
എൻ സ്‌മൃതിപഥം ഉണർന്നു ..!
പടിഞ്ഞാറൻ കാറ്റു കൊണ്ടു വരുന്നോരു
മഴയും കാറ്റും മേഘനാദവും
എന്നും മനസിൽ പതിഞ്ഞിരുന്നു .
ആദ്യത്തെ മഴത്തുള്ളിയെൻ
നെറ്റിയിൽ മുത്തം നൽകിയ
ഒരു വര്ഷകാലരംഭം ഞാൻ
അറിയാതെ ഓർത്തുപോയി.
ആ മഴയോടെനിക്കെന്നും
പ്രണയമായിരുന്നു ,
മഴയുടെ താളം, പ്രകൃതിയെ
സുന്ദരിയായ ഒരു മണവാട്ടിയെ
ഓർമപ്പെടുത്തി.
ആ മഴയിൽ ആരുമറിയാത്ത
നൃത്തം ആടാൻ എപ്പോളും
മനസിൽ മതിവരാത്തൊരു
മോഹം, ഇപ്പോൾ ഞാനും
ഒരു നർത്തകി, മഴയുടെ
പ്രണയിനി…
Contact of the Poet: [email protected]
English Summary: Mazhayenna Maanthrikan is a Malayalam poem written by Neethu Thankam Thomas