Daivathinte Kayyoppu – Prajith Murali ദൈവത്തിൻ്റെ കയ്യൊപ്പ് – പ്രജിത്ത് മുരളി

0
Spread the love

Daivathinte Kayyoppu is a Malayalam Poem written by Prajith Murali, Poems of Prajith Murali, ദൈവത്തിൻ്റെ കയ്യൊപ്പ്, പ്രജിത്ത് മുരളി

Spread the love
Prajith Murali Poet

ഒരവധിക്കാലത്ത് ദൈവം സ്വന്തം നാട്ടിലൊന്ന് നടക്കാനിറങ്ങി.
ദൈവം ആദ്യം കൊതിച്ചത് പ്രണയമാവാനായിരുന്നു,
കുപ്പിവളയിട്ട രണ്ട് കൈകൾ ദൈവത്തിനെ
ഒരുപാട് സ്നേഹിച്ചൊരിത്തിരി വിഷം കൊടുത്തു;
ദൈവമൊരു ശിലയായി,
നിസ്സഹായരുടെ ചോരകൊണ്ട് അവരതിന്
അഭിഷേകം നടത്തി;
വിശന്നപ്പോൾ ദൈവമൊരു കൊച്ചു കുട്ടിയായി,
തളർന്നിരുന്നപ്പോൾ അവർ ദൈവത്തിൻ്റെ വയറ്റത്ത് ആഞ്ഞ് ചവിട്ടി;
വേച്ചു വേച്ചു നടക്കുമ്പോൾ
‘ദൈവത്തിൻ്റെ സ്വന്തം നാട്’ എന്നെഴുതിയൊരു
പരസ്യപ്പലകയിൽ ഒരൊപ്പ് വെക്കണമെന്ന്
ദൈവത്തിന് തോന്നി,
“ദൈവത്തിൻ്റെ കയ്യൊപ്പ്”

English Summary: Daivathinte Kayyoppu is a Malayalam Poem written by Prajith Murali

Email to the writer – Prajith Murali

Leave a Reply