മഴു വയ്ക്കാതിരിക്കാം – ജയൻ കീഴ്പേരൂർ

0
Spread the love

Mazhu Vaykkathirikkam Jayan Keezhperoor മഴു വയ്ക്കാതിരിക്കാം ജയൻ കീഴ്പേരൂർ, Malayalam poem related to Tree, poem related to rain, rain poems

Spread the love

Email to the writer - Reaction Kerala

കുറിവച്ച് മഴുവോന്ന് കടയ്ക്കൽ പതിച്ചു
വേരറ്റ മരമൊന്ന് മണ്ണിൽ പതിച്ചു.
മഴക്കാടുകൾ മരുഭൂമികളായി….


കാടുകേറി കാടുകേറി
കാട് വെറും കടംകഥയായി…
കുറിവച്ച മഴുവിൻ വായറ്റു
വായുവിനായ് വാപിളർന്നു…


വെന്തുരുകി നിഴൽതേടി അലയുന്ന
ജീവന്ന് തണലേകുവാൻ
ഒരു മരം ബാക്കിയുണ്ടോ…
ഈ മണ്ണിലിനി ബാക്കിയുണ്ടോ?….


മരമാണ് വരമെന്ന് ചൊല്ലി പഠിയ്ക്കാം
മണ്ണിനുവേണ്ടി… മനുഷ്യർക്കുവേണ്ടി… വരും  

മക്കൾക്കുവേണ്ടി മരമൊന്നോവയ്ക്കാം.
മഴു വയ്ക്കാതിരിക്കാം…

Leave a Reply