Mrithi veenakal മൃതി വീണകൾ – ശ്രീ തിരുമുല്ലവാരം

0
Spread the love

Mrithi veenakal Poem Lyrics, മൃതി വീണകൾ, ശ്രീ തിരുമുല്ലവാരം, Sree Thirumullavaaram, Malayalam Kavithakal Lyrics, Malayalam poem lyrics,

Spread the love

Email to the writer - Yesk Nair

അറിയപ്പെടാത്തൊരതിഥി
വന്നെന്നുടെ അരികിൽ
വന്നുരയാടി
“അറിയുമോ എന്നെ”?
സുസ്മേരവദനനായ്
ഞാൻ നിന്ന വാക്കിന്ടെ
കുന്നിൻ പുറത്തു-
നിന്നോടർത്തി
ഉപചാരം പൂർവ്വം
ആനയിച്ചെന്നാലും
തൽക്ഷണം തോക്കിന്ടെ
കാഞ്ചി വലിച്ചയാൾ
ഉന്നമോ തെറ്റി
ഓടിക്കിതചേതോ
നാട്ടു വഴിയിലെ
നിത്യസഞ്ചാരിപോൽ
ചൂളം വിളിച്ചയാൾ
പോയതോർക്കുന്നു ഞാൻ
യാദൃച്ഛികതകൾ എത്ര
പിന്നങ്ങനെ സ്ക്രിപ്റ്റ്
വായിക്കാത്ത തിരക്കഥ
ജീവിതം
ഹ്രിസ്വം അരങ്ങിൽ
ഛായങ്ങൾ ചമയങ്ങൾ
കെട്ടിയാടാൻ വന്ന
ഇടവേളകൾ നമ്മൾ
മൃതി വീണകൾ

ശ്രീ തിരുമുല്ലവാരം

Leave a Reply