മുല്ലപ്പൂഗന്ധം – രഞ്ജിത്ത് ശിവരാമൻ
Email to the writer - Ranjith sivaraman
എനിക്കായി മാത്രം ഒഴുകും നിലാവും
നമുക്കായി മാത്രം വീശുന്ന കാറ്റും
എന്നുള്ളിലെന്നും മൂളുന്ന പാട്ടും
നിനക്കായി മാത്രം കേഴുന്ന ഞാനും
കവിളുകൾ രണ്ടും ചുവക്കുന്ന നേരം
മിഴികളിൽ നാണം ഒളിക്കുന്നു വീണ്ടും
കീഴ്ചുണ്ടു മാത്രം തുടിക്കുന്ന നേരം
സിരകളിലേതോ യമുനാപ്രവാഹം
അറിയുകില്ലല്ലോ ഇതിലേതു സ്വപ്നം
മറക്കുകില്ലല്ലോ മുല്ലപ്പൂഗന്ധം
നീ വരുമെന്നോ ഞാൻ നിനക്കെന്നോ
ഇതുവരെ കാലം വിധിച്ചതില്ലെന്നോ
നമുക്കായി മാത്രം പുലരിയുണ്ടെന്നോ
എനിക്കായി മാത്രം നിൻ ചിരിയെന്നോ
അറിയാത്ത ദൂരം അലിയുകയെന്നോ
ഞാൻ നിന്റെ സീമന്തകുങ്കുമമെന്നോ…