Orikkal Koodi – Divya Supin ഒരിക്കല്‍ കൂടി – ദിവ്യ സുബിൻ

0
Spread the love

Malayalam Poem ‘Orikkal Koodi’ is written by Divya Supin. Orikkal Koodi Divya Supin ഒരിക്കല്‍ കൂടി ദിവ്യ സുബിൻ Poem Lyrics. Divya Supin Poems

Spread the love

Email to the writer - DIVYA SUPIN

പുലർമഞ്ഞു ചുംബിക്കും
പൂവിൻ നെറുകിലൊരു
മുത്തമേകിടാൻ കൊതിച്ചിടും
അഴകെഴും ശലഭമായി മാറിടാം.

പൂന്തേൻ മെല്ലെ നുകർന്നു
പരാഗണത്തിൻ നാളതിൽ
സ്നേഹത്തിന്നീണങ്ങൾ
മൂളിനടക്കും മധുപനായിടാം.

പച്ചപ്പട്ടുടുത്ത തൊടിയിൽ,
കുസൃതിക്കാറ്റിൻ കൈകൾ
തട്ടി, നാണത്തിൽ കൂമ്പിടും
തൊട്ടാവാടിയായി തീർന്നിടാം.

വാനിലെ അമ്പിളിക്കിണ്ണത്തിൽ
നറുവെണ്ണയുണ്ണുമോരുണ്ണിയായി,
ഇനിയും അമ്മതൻ മടിയിലിരുന്ന്
കഥകളോരോന്നു മെല്ലെ കേട്ടിടാം.

English Summary: Malayalam Poem ‘Orikkal Koodi’ is written by Divya Supin.

Leave a Reply