Uragajeevi Faraz KP ഉരഗജീവി മുഹമ്മദ് ഫാറസ് കെ.പി

0
Spread the love

Uragajeevi Faraz KP ഉരഗജീവി മുഹമ്മദ് ഫാറസ് കെ.പി, Uragajeevi Malayalam poem, Faraz KP Poems, Malayalam Poet Faraz KP, Poems of Faraz KP

Spread the love

Email to the writer - FARAZKP

മറന്ന് പോയതല്ല
മറന്നു കളഞ്ഞതാണ്..
ചിന്താമുകുളങ്ങളുടെ നിഘണ്ടുവിൽ
‘അരണബുദ്ധി’യുണ്ടായതിപ്രകാരം.
നിറംമാറിയതു തന്നെ,
കോരിച്ചൊരിഞ്ഞ മഴയത്ത്
നനഞ്ഞില്ലങ്കിലല്ലേ
അത്ഭുതമുണ്ടാവുന്നുള്ളൂ..
ചിന്തയിൽ വന്ന സങ്കൽപ്പങ്ങൾക്ക്
നാഗവിഷത്തേക്കാൾ വീര്യമുണ്ട്
ശരിയായിരിക്കാം..
മച്ചിൽ പല്ലി ചിലച്ചുകഴിഞ്ഞു.
സന്ദേഹത്തിന്റെ തീച്ചുളയിൽ
സ്വന്തത്തെ ആത്മഹൂതി നടത്തിയതാണ്
കാപട്യത്തിന്റെ കഷായം
സ്വയം കുടിച്ചൊടുങ്ങിയതാണ്..

മുഹമ്മദ് ഫാറസ് കെ.പി
വല്ലപ്പുഴ (PO)
പാലക്കാട് (DT), 679336
7306238216

English Summary: Uragajeevi is a Malayalam Poem written by Faraz KP

Leave a Reply