പരേതനായ നന്മമരം – Mahmood KC

Spread the love

Email to the writer - mahmoodkc

Parethanaaya Nanmamaram Poem By Mahmood KC

ഇനിയൊരു ജന്മമുണ്ടെങ്കിലെന്നു-
കരുതി വെക്കരുതൊന്നും
നന്മകൾ നിറക്കണം-
ഈ ജന്മത്തിൽ തന്നെ

ജഡമായി കിടന്നുക്കുന്നേരം –
വാമൊഴിയായി നിറയുന്ന വാക്കുകൾ
നന്മകളാൽ നിറയണം
ശാപങ്ങളാവരുത്

കുഭേരനായി വസിക്കും നേരം-
ദരിദ്രനെ നീ കാണണം
യശസ്വിയായി തിളങ്ങും നേരം-
അഗതികളെ നീ നോക്കണം

നിറ വയറുകൾക്കറിയില്ല-
പശിയടക്കാനുള്ള വേദന
ആഡംബര പുടവകൾക്കറിയില്ല-
കീറിയ പുടവയുടെ യാതന

മനുഷ്യായുസ്സ് ഒടുങ്ങും മുമ്പേ-
മാന്യത നിറയ്ക്കണം ജീവിതത്തിൽ
പരലോക പ്രാപ്തിയിൽ കേൾക്കണം-
നന്മ മരമായിരുന്നെന്ന അശരീരി .