Snehapoorvam Ammaykku – T K Ali സ്നേഹപൂർവ്വം അമ്മയ്ക്ക് – ടി കെ അലി

0
Spread the love

Snehapoorvam Ammaykku,T K Ali, സ്നേഹപൂർവ്വം അമ്മയ്ക്ക്, ടി കെ അലി, അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ, Akale kinaavinte, Akale kinaavinte ummarathennamma,

Spread the love

Snehapoorvam Ammaykku By TK Ali

അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ
അരികെവാ എന്നോതി മാടിവിളിക്കവേ

അതുകെട്ടോരടിയും ചലിക്കുവാന്‍ കഴിയാതെ
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്

തിരികെട്ടുപോയാ വിളക്കിന്റെ മുന്‍പില്‍ ഞാന്‍
തിരയുന്നു ജീവിത സൌഖ്യങ്ങളിക്കരെ

തിരയുന്നു ജീവിത സൌഖ്യങ്ങളിക്കരെ

ഉരുകുന്നു മരുവിന്റെ നെഞ്ചിലെ അഗ്‌നിയില്‍
ഉള്ളിലെ കനവുമെന്നായുരാരോഗ്യവും

ഉള്ളിലെ കനവുമെന്നായുരാരോഗ്യവും

മാറുന്ന കാലത്തിലേറും പരിഷ്‌കൃതി പേറുന്ന
നീറുന്ന പാവം പ്രവാസികള്‍

പേറുന്ന നീറുന്ന പാവം പ്രവാസികള്‍

കോറിയ ചിത്രങ്ങളോര്‍ത്ത് ഞാന്‍ നില്‍ക്കവേ
ചാറിയ മിഴി നീരിനര്‍ഥമാരറിയുവാന്‍

ചാറിയ മിഴി നീരിനര്‍ഥമാരറിയുവാന്‍

ഒരുനാളില്‍ ഒരുവേള ഞാനുമെന്നമ്മയും
ഒരുമിച്ചു നില്‍ക്കുന്ന ചിത്രമുണ്ടുള്ളിലായ്

ഒരുമിച്ചു നില്‍ക്കുന്ന ചിത്രമുണ്ടുള്ളിലായ്

അതില്‍നിന്നിറങ്ങി വന്നെന്നമ്മ പൊന്നമ്മ
അലിവാര്‍ന്ന മൊഴികളാല്‍ കെട്ടിപ്പിടിക്കവേ

അലിവാര്‍ന്ന മൊഴികളാല്‍ കെട്ടിപ്പിടിക്കവേ

അറിയാതെ തേങ്ങികരഞ്ഞുപോയ് മരുവിതില്‍
അലയുന്ന കാറ്റിനോടക്കഥ പറയവേ

അറിയാതെ തേങ്ങികരഞ്ഞുപോയ്മരുവിതില്‍
അലയുന്ന കാറ്റിനോടക്കഥ പറയവേ

അലയുന്ന കാറ്റിനോടക്കഥ പറയവേ
ഒരു ദിനം സകല സൌഭാഗ്യങ്ങളും പേറി
ഒറ്റമകന്‍ വരുമെന്നു നിനച്ചമ്മ

ഒറ്റമകന്‍ വരുമെന്നു നിനച്ചമ്മ

കാത്തു കാത്തൊടുവില്‍ മരിച്ചുപോയ്
ഒരുനോക്കു കാണുവാന്‍ കഴിയാത്ത നോവും
മുറിവുമായ്

കാണുവാന്‍ കഴിയാത്ത നോവും മുറിവുമായ്

അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ അരികില്‍
വാ എന്നോതി മാടിവിളിക്കവേ
അതുകേട്ട് ഒരടിയും ചലിക്കുവാന്‍ കഴിയാതെ
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്

Leave a Reply